728-pixel-x-90-2-learn
728-pixel-x-90
<< >>

നടനം ശോഭനം !!! സൂര്യ ശോഭയുമായ്‌ ശോഭന

തിരുവനന്തപുരം : ശോഭനയുടെ നാട്യ സപര്യയുടെ വര്‍ണാഭമായ ഒരു ഏടായിരുന്നു ഇന്നു അനന്തപുരി ദര്‍ശിച്ചത്. നാല് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ഒരു അഭിനേത്രി എന്ന നിലയില്‍ നിന്നും ലോകം ഉറ്റു നോക്കുന്ന ഒരു സെലിബ്രിറ്റി നര്‍ത്തകി എന്ന നിലയിലേക്ക് ശോഭന വളര്‍ന്നിരിക്കുന്നു.

1970 മാർച്ച് 21നു കേരളത്തില്‍  ജനിച്ച ശോഭന പ്രശസ്ത നർത്തകിമാരും നടിമാരുമായ ലളിത – പത്മിനി – രാഗിണി മാരുടെ സഹോദര പുത്രിയാണ് ശോഭന.  കുട്ടിക്കാലം മുതൽക്കേ ശോഭന ഭരതനാട്യം അഭ്യസിച്ചു തുടങ്ങിയ ശോഭന ചലച്ചിത്ര നടി എന്ന നിലയിലാണ് പ്രശസ്തിയിലേക്കുയര്‍ന്നത്‌. മണിച്ചിത്രത്താഴിലൂടെ ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ട ശോഭനയ്ക്ക് ചലച്ചിത്ര താരം രേവതി സംവിധാനം ചെയ്ത മിത്ര് മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിലെ അഭിനയത്തിന് 2002-ൽ  രണ്ടാമത്തെ ദേശീയ അവാർഡ് ലഭിച്ചു.

പ്രശസ്ത നർത്തകിമാരായ ചിത്രാ വിശ്വേശരനും പദ്മ സുബ്രമണ്യവും ശോഭനയുടെ ഗുരുനാഥമാരായിരുന്നു. ശോഭന ഇപ്പോള്‍ ചെന്നൈയില്‍ കലാർപ്പണ എന്ന പേരിൽ ഒരു നൃത്തവിദ്യാലയം നടത്തുന്നു.വളർന്നുവരുന്ന കലാകാരികളെ പ്രോത്സാഹിപ്പിക്കുവാനും ഭരതനാട്യത്തെ പരിപോഷിപ്പിക്കുവാനും ഇതിലൂടെ ശോഭന ശ്രമിക്കുന്നു. ചെലവുകൂടിയ അരങ്ങേറ്റങ്ങളെ ശോഭനയുടെ നൃത്തവിദ്യാലയം നിരുത്സാഹപ്പെടുത്തുന്നു.

സിനിമയ്ക്കും ഭാരത നാട്യത്തിനുമുളള  സംഭാവനകളെ മുന്നിർത്തി ഭാരത  സർക്കാർ ശോഭനയെ 2006 ല്‍പദ്മ ശ്രീ പട്ടം നൽകി ആദരിച്ചു.

സിനിമാഭിനയം തുടരുന്ന ശോഭനയുടെ ഉടന്‍ റിലീസാകാനുള്ള ചിത്രം തട്ടത്തിന്‍ മറയത്ത് എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന തിരയാണ്.

SANU JITH INDIA NEWS

Leave a Reply