jio 800x100
jio 800x100
728-pixel-x-90
<< >>

നക്‌സലുകള്‍ ആയുധങ്ങള്‍ താഴെവച്ച് കൈയില്‍ കലപ്പയേന്തണമെന്ന് നരേന്ദ്ര മോദി

ജാര്‍ഖണ്ഡ്:തോക്കുകള്‍ താഴെ വച്ച് കലപ്പെയെടക്കാന്‍ നക്‌സലുകളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളികളാകാന്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം നക്‌സലുകളെ ക്ഷണിച്ചു.ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആര്‍ക്കും ഒരു നന്മയും നല്‍കാത്ത അക്രമം കൊണ്ട് ഒന്നും നേടാനില്ല.തോക്കെടുത്ത് പിടിച്ചു നില്‍ക്കുന്നവര്‍ അത് താഴെ വെച്ച് രാജ്യത്തിനായി പണിചെയ്യണം.ഇത് നിങ്ങളുടെ രാജ്യമാണ്, മോദി പറഞ്ഞു.രാജ്യത്തിന്റെ പുരോഗതിക്കായി തോളോടു തോള്‍ ചേര്‍ന്ന് നമുക്ക് പരിശ്രമിക്കാമെന്നും അദ്ദേഹം നക്‌സലുകളോട് ആവശ്യപ്പെട്ടു.

INDIANEWS24 NATIONAL DESK

Leave a Reply