jio 800x100
jio 800x100
728-pixel-x-90
<< >>

ധോണി ഹമ്മറിന്റെ ശരിയായ നികുതി അടച്ചില്ല

റാഞ്ചി:ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മേഹന്ദ്ര സിംഗ് ധോണി വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്ന ആഡംബരക്കാറിന് ശരിയായ നികുതി അടച്ചിട്ടില്ലെന്ന് കണ്ടെത്തല്‍.അഞ്ച് വര്‍ഷമായി ഉപയോഗിക്കുന്ന ഹമ്മര്‍ കാറിന് സ്‌കോര്‍പിയോ കാറിന്റെ നികുതിക്ക് തുല്യമായ തുകയാണ്‌ അടച്ചുവരുന്നത്.താരത്തിന്റെ മനപൂര്‍വ്വമായ പിഴവല്ല മറിച്ച് ഗതാഗത വകുപ്പിന്റെ പക്കല്‍ വിദേശ കാറിന് ഈടാക്കേണ്ട നികുതിനിരക്ക് ഇല്ലാതിരുന്നതിനാല്‍ സംഭവിച്ചതാണെന്ന് പറയുന്നു.ഇതേ തുടര്‍ന്ന് അഞ്ച് വര്‍ഷത്തെ നികതിയും പിഴയും ചേര്‍ത്ത് ഒറ്റത്തവണ അടക്കാന്‍ റാഞ്ചി ആര്‍ ടി ഒ നിര്‍ദ്ദേശിച്ചു.

ധോണി ഹമ്മര്‍ നാട്ടിലെത്തിച്ച സമയത്ത് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥന്‍ വാഹനത്തിന്റെ വിവരങ്ങള്‍ ചേര്‍ത്തതില്‍ ആശയക്കുഴപ്പങ്ങളുണ്ടായതാണ് ഇത്തരം ഒരു പിഴവ് വരാന്‍ ഇടയായതെന്ന് ആര്‍ ടി ഒ. പറഞ്ഞു.വിദേശ കാറായ ഹമ്മറിന് ഈടാക്കേണ്ട നികുതി വിവരങ്ങള്‍ ഗതാഗത വകുപ്പിന്റെ സോഫ്റ്റ് വെയറില്‍ ഇല്ലായിരുന്നു.ഇതോടെ ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ നിര്‍മ്മിത എസ് യു വി വാഹനമായ സ്‌കോര്‍പിയോയുടെ നികുതി ഹമ്മറിന് അടച്ചാല്‍ മതിയെന്ന് രേഖപ്പെടുത്തി കൊടുക്കുകയായിരുന്നു.ആദ്യത്തെ രണ്ട് വര്‍ഷവും ആഡംബരകാറിന് നല്‍കേണ്ട നികുതിക്ക് പകരം സ്‌കോര്‍പ്പിയോയുടെ ചെറിയ നികുതിയാണ് അടച്ചത്.കഴിഞ്ഞ മൂന്ന് വര്‍ഷമായി നികുതി അടച്ചിട്ടുമില്ല.

INDIANEWS24.COM Ranchi

Leave a Reply