728-pixel-x-90-2-learn
728-pixel-x-90
<< >>

ധോണി ടെസ്റ്റില്‍ നിന്നും വിരമിച്ചു

മെല്‍ബണ്‍:ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.ഓസ്‌ട്രേല്യക്കെതിരായ ടെസ്റ്റ് പരമ്പര പരാജയപ്പെട്ട് അതികം താമസിയാതെയാണ് ധോണിയുടെ വിരമിക്കല്‍.നാല് ടെസ്റ്റുകള്‍ക്കായി ഓസ്‌ട്രേല്യയിലെത്തിയ ഇന്തന്‍ ടീമിനെ അവസാന ടെസ്റ്റില്‍ ഉപനായകന്‍ വിരാട് കോഹ്‌ലിയാകും നയിക്കുക.

മൂന്നാം ടെസ്റ്റിന്റെ അവസാന ദിവസമായ ചൊവ്വാഴ്ച്ച മത്സരം സമനിലയില്‍ അവസാനിച്ച ശേഷം ഇരു ടീമിന്റെയും ക്യാപ്റ്റന്‍മാര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തെങ്കിലും ധോണി ഒരു സൂചന പോലും നല്‍കിയിരുന്നില്ല.തുടര്‍ന്ന് ബോര്‍ഡ് ഓഫ് ക്രിക്കറ്റ കണ്‍ട്രോള്‍ ഓഫ് ഇന്ത്യ(ബി സി സി ഐ)യ്ക്ക് അയച്ച കത്തിലാണ് വിരമിക്കല്‍ അറിയിച്ചത്.പിന്നീട് ബി സി സി ഐയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2005 ല്‍ ശ്രീലങ്കയ്‌ക്കെതിരെ ചെന്നൈയിലായിരുന്നു ധോണിയുടെ ടെസ്റ്റിലെ അരങ്ങേറ്റം. ഇതുവരെ 90 മല്‍സരങ്ങളില്‍ നിന്ന് 38.09 ശരാശരിയില്‍ 4,876 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. ടെസ്റ്റില്‍ ആറു സെഞ്ചുറികള്‍ നേടിയിട്ടുള്ള ധോണി നിരവധി തവണ നിര്‍ണായക സമയങ്ങളില്‍ ബാറ്റിങിലും ക്യാപ്റ്റന്‍സിയിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയക്കെതിരെ നേടിയ 224 റണ്‍സാണ് ഏറ്റവും മികച്ച വ്യക്തിഗത സ്‌കോര്‍. INDIANEWS24 SPORTS DESK

Leave a Reply