728-pixel-x-90-2-learn
728-pixel-x-90
<< >>

ധോണിയുടെ മഹേന്ദ്രജാലത്തില്‍ ചെന്നൈ ഒന്നാമത്

ബം​​ഗ​​ളൂ​​രു: അമ്പാട്ടി റാ​യു​ഡു​വി​ന്‍റെ​യും 82 (53) ധോ​ണി​യു​ടെ​യും 70 (34) ക​രു​ത്തി​ൽ ചെ​ന്നൈ റോയല്‍ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രുവിനെ തോല്‍പ്പിച്ചു.ര​ണ്ടു പ​ന്ത് ബാ​ക്കി നി​ൽ​ക്കേ​യാ​ണ് ചെ​ന്നൈ അ​ഞ്ചു വി​ക്ക​റ്റ് ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്. ഇതോടെ പോയിന്‍റു പട്ടികയിൽ ചെന്നൈ ഒന്നാമതെത്തി.റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു    ഉയര്‍ത്തിയ  20 ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റി​ന് 205 എന്ന കൂറ്റന്‍   സ്കോര്‍ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് 19.4 ഓ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മറികടന്നു.

ആദ്യം ബാറ്റിംഗിനിറങ്ങിയ ബം​​ഗ​​ളൂ​​രു 20 ഓ​​വ​​റി​​ൽ എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 205 റ​​ണ്‍​സ് നേ​​ടി. ബംഗളൂരുവിനുവേണ്ടി ഓ​​പ്പ​​ണിം​​ഗി​​ൽ ഡി​​കോ​​ക്കും വി​​രാ​​ട് കോ​​ഹ്‌​ലി​​യു​​മാ​​ണ് ഇ​​റ​​ങ്ങി​​യ​​ത്. 15 പ​​ന്തി​​ൽ 18 റ​​ണ്‍​സ് നേ​​ടി​​യ കോ​​ഹ്‌​ലി ​സ്കോ​​ർ​​ബോ​​ർ​​ഡി​​ൽ 35 ഉ​ള്ള​പ്പോ​​ൾ മ​​ട​​ങ്ങി. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ താ​​രം എ​​ബി ഡി​​വി​​ല്യേ​​ഴ്സി​​ന്‍റെ ബാ​​റ്റിം​​ഗ് കരുത്തിലാണ് മികച്ച സ്കോർ കണ്ടെത്തിയത്. 30 പ​​ന്തി​​ൽ എ​​ട്ട് സി​​ക്സും ര​​ണ്ട് ഫോ​​റും അ​​ട​​ക്കം 68 റ​​ണ്‍​സാണ് ഡി​​വി​​ല്യേ​​ഴ്സ് നേ​​ടി​​യത്. 37 പ​​ന്തി​​ൽ നാ​​ല് സി​​ക്സും ഒ​​രു ഫോ​​റും അ​​ട​​ക്കം 53 റ​​ണ്‍​സു​​മാ​​യി ഡി​​കോ​​ക്ക് മ​​ട​​ങ്ങി.

INDIANEWS 24 CRICKET DESK

Leave a Reply