728-pixel-x-90-2-learn
728-pixel-x-90
<< >>

ധോണിയുടെ പക്വമായ ഇന്നിംഗ്‌സില്‍ ഇന്ത്യ കരകയറി

പെര്‍ത്ത്:ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ പക്വമായ ബാറ്റിങ് മികവില്‍ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വിജയ തുടര്‍ച്ച.വെസ്റ്റിന്‍ഡീസിനെതിരെ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് നേടിയ 182 മറികടക്കാനിറങ്ങിയ ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ തുടക്കം പതര്‍ച്ചയോടെയായിരുന്നു.വിന്‍ഡീസിന്റെ പ്രതാപ കാലത്തെ ബൗളിങ്ങ് വീണ്ടെടുത്ത തരത്തിലായിരുന്നു പേസര്‍മാരായ ജെറോം ടെയ്‌ലറും ജേസണ്‍ ഹോള്‍ഡറും ചേര്‍ന്ന് ഇന്ത്യയുടെ മുന്‍ നിര ബാറ്റ്‌സ്മാന്‍മാരെ വിരിഞ്ഞുകെട്ടിയത്.വിരാട് കോഹ്‌ലി ചെറിയ പ്രതീക്ഷ നല്‍കിയെങ്കിലും 15-ാം ഓവറില്‍ പുറത്തായതോടെ ഇന്ത്യന്‍ ആരാധകര്‍ ആശങ്കയിലായി.തുടര്‍ന്നും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഒന്നൊന്നായി പവിലിയനിലേക്ക് വന്നുകൊണ്ടേയിരുന്നു.

ആറാമനായിറങ്ങിയ ധോണിയുടെ കരുതലോടെയുള്ള ബാറ്റിങ് ഇന്ത്യയ്ക്ക് തുണയാകുകയായിരുന്നു.വമ്പനടികള്‍ക്ക് മുതിരാതെ സിംഗിളുകളും ഡബിളുകളും എടുത്ത് സ്‌കോര്‍ ചലിപ്പിച്ച ധോണി 45 റണ്ണുമായി പുറത്താകാതെ നിന്നു.39.1 ഓവറില്‍ ലക്ഷ്യം കാണുമ്പോള്‍ മറ്റേയറ്റത്ത് 16 റണ്‍സുമായി ആര്‍ ആശ്വിന്‍ ധോണിക്കൊപ്പമുണ്ടായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഇന്നിംങ്‌സിന് നേര്‍ക്കും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പിച്ചിന്റെ സ്വഭാവം മുതലാക്കാനായി.എന്നാല്‍ ഫീല്‍ഡിങ്ങിലെ പിഴവ് കാരണം അഞ്ച് ക്യാച്ചുകളാണ് നഷട്‌പ്പെടുത്തിയത്.ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലെ ഒരേയൊരു ഇരട്ട സെഞ്ച്വറിക്കാരനായ ക്രിസ് ഗെയ്ല്‍ ഉള്‍പ്പെടെയുള്ള ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ പരാജയപ്പെടുകയായിരുന്നു. എന്നാല്‍ വാലറ്റത്ത് ജെറോം ഹോള്‍ഡര്‍ നടത്തിയ ധീരമായ പോരാട്ടം വിന്‍ഡീസ് സ്‌കോര്‍ 150 കടത്തി.79 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സറും അടക്കം 57 റണ്‍സാണ് ഹോള്‍ഡര്‍ നേടിയത്.

ഇന്ത്യയ്ക്കു വേണ്ടി മുഹമ്മദ് ഷാമി മൂന്ന് വിക്കറ്റും ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടിയപ്പോള്‍ ആര്‍ അശ്വിനും മോഹിത് ശര്‍മ്മയും ഒരോ വിക്കറ്റുകള്‍ വീഴ്ത്തി.

INDIANEWS24 SPORTS DESK

Leave a Reply