jio 800x100
jio 800x100
728-pixel-x-90
<< >>

ധോണിക്ക് യുവരാജിന്റെ അച്ഛന്റെ ‘തലോടലും സ്‌നേഹത്തല്ലും’

‘ധോണിയുടെ സെഞ്ച്വറിയില്‍ അത്യധികം ആഹ്ലാദമുണ്ട്, അദ്ദേഹത്തിന്റെ ചെയ്തികളോട് ദൈവം ക്ഷമിക്കും’ യുവരാജിന്റെ അച്ഛന്‍ യോഗ്‌രാജ്‌ സിംഗിന്റെ വാക്കുകള്‍ മാധ്യമശ്രദ്ധപിടിച്ചുപറ്റുന്നു.വ്യാഴാഴ്ച്ച നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന മത്സരത്തിനു ശേഷം പ്രമുഖ മാധ്യമറിപ്പോര്‍ട്ടര്‍ക്ക് അനുവദിച്ച ഹ്രസ്വ ഇന്റര്‍വ്യൂവിലായിരുന്നു അ്‌ദ്ദേഹത്തിന്റെ വികാരനിര്‍ഭരമായ വാക്കുകള്‍.

കഴിഞ്ഞ കളിയില്‍ ധോണി സെഞ്ച്വറി നേടിയതില്‍ അത്യധികം ആഹ്ലാദമുണ്ടെന്ന് യോഗ്‌രാജ്‌ പ്രതികരിച്ചു.ധോണി ചെയ്തതിനോടെല്ലാം ദൈവം ക്ഷമിക്കും,യുവരാജിന്റെ കരിയറിലെ മൂന്ന് വര്‍ഷം പാഴാക്കിയതിന് ദൈവത്തോട് അദ്ദേഹം ക്ഷമചോദിക്കുമെന്നും പറഞ്ഞു.വമ്പന്‍ സ്‌കോര്‍ പടത്തുയര്‍ത്തി ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ഏകദിന ജയത്തിനു ശേഷമായിരുന്നു യോഗ് രാജ് സിംഗിന്റെ പ്രതികരണം.ഇതോടെ യോഗ്‌രാജ്‌  പലപ്പോഴായി ധോണിക്കുമേല്‍ നടത്തിയ വിമര്‍ശനങ്ങളെല്ലാം ഇല്ലാതാകുമെന്നും ഉറപ്പായി.എനിക്ക് വളരെയേറെ സന്തോഷമാണുള്ളത്,ധോണിയോട് ഇന്ന് സെഞ്ച്വറി നേടണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന കാര്യവും അദ്ദേഹം വ്യക്തമാക്കി.

ഇതേവരെയുള്ള ഏകദിനങ്ങളില്‍ ഏറ്റവും മികച്ചതില്‍ ഒന്നായി മാറിയ വ്യാഴാഴ്ച്ചത്തെ മത്സരത്തില്‍ ടീം ഇന്ത്യയിലെ സീനിയര്‍ താരങ്ങളായ യുവരാജിന്റെയും ധോണിയുടെയും മികവിലാണ് വമ്പന്‍ സ്‌കോര്‍ പടത്തുയര്‍ത്തിയത്.നായകന്‍ വിരാട് കോഹ്‌ലി അടക്കമുള്ള ഇന്ത്യയുടെ മുന്‍നിര അമ്പേ പരാജയപ്പെട്ട സാഹചര്യത്തിലാണ് വെല്ലുവിളിയെന്നോണം യുവിയും ധോണിയും ചേര്‍ന്ന് വന്‍ സ്‌കോറിലെത്തിച്ചത്.ഇരുവരും സെഞ്ച്വറി നേടിയ മത്സരത്തില്‍ ഇന്ത്യ 15 റണ്‍സിന് വിജയിച്ചു.ആദ്യം ബാറ്റ് ചെയ്ത് 381 റണ്‍സ് അടിച്ചുകൂട്ടിയതിനെതിരെ ഇംഗ്ലണ്ട് മുഴുവന്‍ ഓവര്‍ ബാറ്റ് ചെയ്‌തെങ്കിലും 366 എടുക്കാനെ സാധിച്ചുള്ളു.

INDIANEWS24.COM Sports Desk

Leave a Reply