കേരളത്തില്‍ നടക്കുന്ന വിവാഹ ചടങ്ങുകള്‍ ജാതി-മത സംഘടനകള്‍ക്ക് സ്വന്തം ആണ്.വിവാഹ ചടങ്ങുകള്‍ക്ക് ചിലവാക്കാന്‍ പണം തികയാത്തവര്‍ക്ക് കേരള സര്‍ക്കാര്‍ 30,000 രൂപ മംഗല്യാ ലോട്ടറി വഴി നല്‍കും.ആരാണീ ധനസഹായത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ?
യഥാര്‍ത്ഥത്തില്‍ കേരള സര്‍ക്കാരിന്റെ മംഗല്യാ ലോട്ടറി കേരളത്തില്‍ കല്യാണങ്ങളുടെ പേറ്റന്റ് കയ്യടക്കി വെച്ചിരിക്കുന്ന മതങ്ങള്‍ക്ക് കേരളത്തിലെ ജനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിരിച്ച് നല്കുന്ന സംഭാവനയാണ്.
നമ്മുടെ നാട്ടിലെ മതപരമായ വിവാഹങ്ങള്‍ മൂലം ഉണ്ടാകുന്ന ഏറ്റവും വലിയ സാമൂഹ്യ വിപത്താണ് സ്ത്രീധനം.എത്രയോ കുടുംബങ്ങള്‍ ആണ് വഴിയാധരാമായി പോയത്.എത്രയോ കുടുംബങ്ങള്‍ ആണ് കൂട്ടത്തോടെ ആത്മഹത്യ ചെയിതത്.എത്രയോ സാധു പെണ്‍കുട്ടികള്‍ ആണ് ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞത്.1995-2002 കാലത്ത് കേരള സാമൂഹ്യ വികസനത്തെ സംബന്ധിച്ച് സര്‍ക്കാര്‍ ഏജന്‍സി നടത്തിയ പഠനത്തില്‍ പറയുന്നത് സ്ത്രീധന പ്രശ്നങ്ങളില്‍ പെട്ട് നടക്കുന്ന മരണം കേരളത്തില്‍ മാറ്റമില്ലാതെ തുടരുന്നു എന്നാണ്.പുരോഗമന കേരളം സാക്ഷര കേരളം എന്നെല്ലാം ഉള്ള അവകാശവാദങ്ങള്‍ നാം നടത്തുന്ന സമയത്ത് തന്നെയാണ് ഈ ദുര്‍ഗതി.വിവാഹ ദൂര്‍ത്ത് നിരോധിക്കാന്‍ ഒരു മത സംഘടനകളും തയ്യാറായിട്ടില്ല.പകരം ധൂര്‍ത്തടിക്കാന്‍ പണം ഇല്ലാത്തവര്‍ക്ക് പൊതു ജനത്തിന്റെ കയ്യില്‍ നിന്നും പണം പിരിച്ച് നല്കി സഹായിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കാന്‍ ആണ് ഈ കൂട്ടര് തയ്യാറാകുന്നത്.
കേരളത്തിലെയും ഇന്ത്യയിലാകെയും ഉള്ള ജനങ്ങളില്‍ ഭൂരിപക്ഷത്തിനെയും മതങ്ങളുടെ ചട്ടക്കൂടില്‍ പിടിച്ചു നിര്‍ത്തുന്നതിനായി മത നേതാക്കള്‍ ഉയര്‍ത്തുന്ന ഏറ്റവും വലിയ ആയുധവും ഭീഷണിയുമാണ് വിവാഹവും, മരണവും.ഉദാഹരണത്തിനു മോഡിക്ക് പിന്തുണ പ്രഖ്യാപിച്ച ഒരു ന്യൂനപക്ഷ മത നേതാവിന്റെ രാഷട്രീയ നിലപാട് ശരിയായില്ല എന്ന് പറഞ്ഞു ഒരു വിശ്വാസി രംഗത്ത് ഇറങ്ങിയാല്‍ ,അവന് തെമ്മാടിക്കുഴിയില്‍ ഒടുങ്ങാനുള്ള എല്ലാ സാധ്യതയും ഉണ്ട്.ഇനി അയാള്‍ക്ക് പ്രായപൂര്‍ത്തിയായ മകനോ മകളോ ഉണ്ടെങ്കില്‍ പള്ളിയില്‍ വച്ച് വിളിച്ചു ചൊല്ലി കല്യാണം കഴിക്കണം എങ്കില്‍ ടി-യാനെ തള്ളിപ്പറയാന്‍ വധു അല്ലെങ്കില്‍ വരന് തയ്യാറാകണം.ഇല്ലെങ്കില്‍ എന്ത് ചെയ്യും എന്നല്ലേ?ഒന്നും ചെയ്യാന്‍ ഇല്ല ആ ചെറുപ്പക്കരിയുടെയോ ചെറുപ്പക്കന്റെയോ കയ്യില്‍ നിന്നും ദൈവ വിശ്വാസം ഈ മേലാളന്മാര് എടുത്ത് മാറ്റും.സംഭവം നടന്ന അന്ന് മുതല്‍ അവന് അല്ലെങ്കില്‍ അവള് ദൈവ വിശ്വാസി അല്ല എന്ന് പുരോഹിതര്‍ പ്രഖ്യാപിക്കും.എന്‍ എസ് എസ് ആണെങ്കില്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത് കൊടുക്കില്ല.എസ് എന്‍ ഡി പിയും അത് തന്നെ ചെയ്യും.മുസ്ലീം ആണെങ്കില്‍ ക്രിസ്ത്യാനിയേക്കാള്‍ വലിയ സാമുദായിക വിലക്ക് നേരിടും.വഴിയില്‍ വച്ച് കണ്ടാല്‍ പോലും ആരും തിരിഞ്ഞു നോക്കി എന്ന് വരില്ല.
മേല്‍ പറഞ്ഞിരിക്കുന്ന പോലെയൊക്കെ വിവാഹം രജിസ്റ്റര്‍ ആക്കി കൊടുക്കാന്‍ സാമുദായിക സംഘടനകള്‍ ആശ്രയിക്കുന്നത് ദൈവത്തെയല്ല .ചാരിറ്റി ആക്റ്റ് പ്രകാരം പള്ളികളോട് ചെര്‍ന്നുള്ള കെട്ടിടമോ ജാതി സംഘടനകളുടെ ഓഫിസ് കെട്ടിടം കാണിച്ചോ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വേറെ ഒരു കടലാസ് സംഘടന രജിസ്റ്റര്‍ ചെയിത് വച്ചിട്ടുണ്ട്.അത് രാജ്യത്ത് നിലനില്‍ക്കുന്ന ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലിം വിവാഹ നിയമ പ്രകാരം രജിസ്റ്റര്‍ ചെയിത് കൊടുക്കുന്നത്തിനുള്ള അധികാരം മാത്രമാണ്.അത് വേണമെങ്കില്‍ കോടതിയില്‍ ചോദ്യം ചെയ്യാം.നിയമ വാഴ്ച നിലനില്‍ക്കുന്ന നാട് ആണ് എങ്കിലും ,അങ്ങനെ ചോദ്യം ചെയിതാല്‍ പിന്നെ ചോദ്യം ചെയ്യുന്നവന്റെ മരണത്തില്‍ ജാതി-മത സംഘടനകള്‍ സാമുദായിക വിലക്ക് ഏര്‍പ്പെടുത്തും. ചിലര്‍ തെമ്മാടി കുഴി കാണിച്ച് ഭീഷണി മുഴക്കും.തമ്മില്‍ ഏറ്റവും ഫലപ്രദമായ ഭീഷണിയും തെമ്മാടിക്കുഴി തന്നെ.
രാജ്യത്തെ നിയമ വാഴ്ചയെ പരസ്യമായി വെല്ലു വിളിക്കുന്ന ഈ കൂട്ടരേയൊക്ക കോടതിയില്‍ ചോദ്യം ചെയ്യാന്‍ സാധാരണക്കാര്‍ക്ക് ശേഷിയില്ല.അതൊക്കെ ചെയ്യാന്‍ മേരി റോയിയെ പോലെയുള്ള പ്രമാണിമാര്‍ക്ക് മാത്രമേ സാധിക്കൂ.ഇനിയൊരു കൃസ്ത്യാനിയോ മുസ്ലിമോ ഹിന്ദു മതത്തിലേക്ക് മതം മാറി ഒരു കല്യാണം കഴിക്കണം എങ്കിലും എസ് എന്‍ ഡി പി ക്കോ എന്‍ എസ് എസ്സിനോ അതില്‍ യാതൊന്നും ചെയ്യാന്‍ ഇല്ല.ഭൂരിപക്ഷ സമുദായമായ ഹിന്ദു മതത്തില്‍ ആരെയെങ്കിലും പുതിയതായി ചേര്‍ക്കാന്‍ ഈ രണ്ടു കൂട്ടരും വിചാരിച്ചാല്‍ നടക്കില്ല.അതിനു ബ്രഹ്മ സമാജം എന്ന് പറയുന്ന മേല്‍ തട്ട് ഹിന്ദുക്കളുടെ സംഘടന തന്നെ വിചാരിക്കണം.
സത്യത്തില്‍ ഈ ന്യൂന-ഭൂരി മത സംഘടനകള്‍ വിശ്വാസികള്‍ക്ക് നേരെ കാണിച്ചു കൊണ്ടിരിക്കുന്നത് ഉണ്ട ഇല്ലാത്ത തോക്ക് കാണിച്ചുള്ള ഗുണ്ടായിസം മാത്രം ആണ്.ഇവരെ നിലക്ക് നിര്‍ത്താന്‍ ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ ആണ് ജനങ്ങളെയും സാമൂഹിക നന്മയും ക്ഷേമവും മറന്നു മംഗല്യാ ലോട്ടറി പോലെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത്.ഇപ്പോള്‍ അധികാരത്തില്‍ ഇരിക്കുന്ന കേരള സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ വിശകലനം ചെയ്താല്‍ മലയാളി എന്ന നിലയില്‍ അപമാനം തോന്നും.പതിനാറ് വയസ്സില്‍ കല്യാണം .പാവപ്പെട്ടവന് ആ പ്രായത്തില്‍ കെട്ടിച്ചു വിടാന്‍ പാകം ഇല്ലെങ്കില്‍ പണം നല്കി സഹായിക്കും.
ഇനി വരാന്‍ പോകുന്നത് സദാചാര പോലിസിന്റെ നിയമനം അല്ലെങ്കില്‍ ഭാഗ്യം എന്ന് കരുതാം.ആ നിയമനം സാധ്യമായാല്‍ അവരായിരിക്കും ഭര്‍ത്താവ് മരിക്കുന്ന സ്ത്രീകളെ ചിതയിലേക്ക് തള്ളിയിട്ട് കൊല്ലുന്നത് പോലെയുള്ള പുരോഗമന കലാപരിപാടികള്‍ നടത്തുന്നത്!!!