728-pixel-x-90-2-learn
728-pixel-x-90
<< >>

ധൂര്‍ത്തടിച്ചതിന്റെ പേരില്‍ ബിഷപ്പിന് സസ്പെന്‍ഷന്‍

വത്തിക്കാന്‍ സിറ്റി: ലിംബുര്‍ഗര്‍ രൂപതയുടെ പണം ധൂര്‍ത്തടിച്ചതിന്റെ പേരില്‍ വന്‍ വിവാദത്തിലായ ജര്‍മന്‍ ബിഷപ്പ് ഫ്രാന്‍സ് പീറ്റര്‍ ടെബാര്‍ടസിനെ പോപ് ഫ്രാന്‍സിസ് താല്കാലികമായി പുറത്താക്കി.
പുതിയ വസതിയുടെ നിര്‍മാണത്തിനായി 41 മില്യണ്‍യൂറോ ചെലവാക്കി എന്ന പേരിലാണ് നടപടി.20,000 യുറോ ചിലവ് വരുന്ന ബാത് ടബ്,1.1മില്യണ്‍ യുറോ ചെലവ് വരുന്ന പൂന്തോട്ടം .അടുത്ത കാലത്ത് നവീകരിച്ച വസതിക്ക് 800സ്കൊയര്‍ ഫീറ്റ് വിസ്തൃതി വരുന്ന ഫിറ്റ്‌നസ് റൂം ,സ്വന്തം നിലയില്‍ പ്രാര്‍ത്ഥിക്കാന്‍ പ്രത്യേകം ചാപ്പല്‍ തുടങ്ങിയ അത്യാഡംബര സംവിധാങ്ങള്‍ ഒരുക്കിയത്തിനെതിരെ സഭയിലെ ഒരു വിഭാഗം രംഗത്ത് വന്നിരിന്നു.
എന്നാല്‍ എത്ര കാലത്തേക്കാണ് പുറത്താക്കല്‍ എന്നതു സംബന്ധിച്ച് കൃത്യമായ വിവരം ഇല്ല.
ബിഷപ് സ്ഥാനം താന്‍ സ്വയം രാജി വയ്ക്കില്ല എന്ന് പ്രസ്താവിച്ച ബിഷപ്പ് കഴിഞ്ഞ ഒരാഴ്ചയായി റോമില്‍ മാര്‍പ്പാപ്പയെ കാണുന്നതിന് അനുമതിക്കായി കാത്തിരിക്കുകയായിരുന്നു.

Leave a Reply