728-pixel-x-90-2-learn
728-pixel-x-90
<< >>

ധൂം 3 കളക്ഷന്‍ റിക്കോര്‍ഡുകള്‍ തിരുത്തിയെഴുതുന്നു !!!

മുംബൈ: ധൂം 3 ജൈത്രയാത്ര തുടരുന്നു. നെഗറ്റീവ് പ്രതികരണങ്ങളെപ്പോലും അതിജീവിക്കുന്ന ധൂം മാജിക് ഇന്ത്യയിലും വിദേശ റിലീസ് കേന്ദ്രങ്ങളിലും അലയടിക്കുകയാണ്.ആദ്യ ദിനം തന്നെ 40 കോടി നേടിയ ധൂം 3 സര്‍വ്വകാല കളക്ഷന്‍ റിക്കോഡിലേക്കെത്തുകയാണ്. ആദ്യ മൂന്ന് ദിനങ്ങള്‍ കൊണ്ട് 100 കോടി ക്ലബിലെത്തിയ ചിത്രം തകര്‍ത്തെറിഞ്ഞത് ചെന്നൈ എക്സ്പ്രസിന്റെയും കൃഷ്‌ 3 യുടെയും കളക്ഷന്‍ റിക്കോര്‍ഡാണ്.
4500 തീയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്.തമിഴിലും തെലുങ്കിലും ധൂം 3 റിലീസ് ചെയ്തിട്ടുണ്ട്.നിര്‍മ്മാണച്ചെലവു ഇതിനകം തിരിച്ചു പിടിച്ച ചിത്രം 2013 ലെ ഏറ്റവും വലിയ ഹിറ്റായി മാറും എന്നുറപ്പായിക്കഴിഞ്ഞു.

ആമിര്‍ഖാന്‍ ആദ്യമായി നെഗറ്റീവ് റോളിലെത്തുന്ന ധൂം 3 യില്‍ പതിവ് പോലെ അഭിഷേക് ബച്ചനും ഉദയ് ചോപ്രയും ഉണ്ട്. ഷിക്കാഗോയില്‍ ഇതള്‍ വിടരുന്ന ഈ ദ്രിശ്യവിസ്മയം ഹോളിവുഡ് ആക്ഷന്‍ ചിത്രങ്ങളെ അതിശയിപ്പിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. മുന്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ജാക്കി ഷ്രോഫ് അമീര്‍ ഖാന്‍റെ പിതാവിന്‍റെ വേഷത്തിലെത്തുന്നു. തന്‍റെ പിതാവിന്‍റെ സര്‍വ്വസ്വവുമായിരുന്ന ദി ഗ്രേറ്റ് ഇന്ത്യന്‍ സര്‍ക്കസ് കമ്പനിയെ തകര്‍ക്കാന്‍ കൂട്ട് നിന്ന വെസ്റ്റേണ്‍ ഷിക്കാഗോ ബാങ്കാണ് ഇക്കുറി ധൂമിലെ പ്രതിനായകന്‍റെ ഇര.

വിജയ്‌ കൃഷ്ണ ആചാര്യയാണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ സസ്പെന്‍സ് നിലനിര്‍ത്തി ഒരു ത്രില്ലര്‍ ഒരുക്കുന്നതില്‍ അദ്ദേഹം വിജയിച്ചു എന്നതാണ് ചിത്രത്തിന്‍റെ വര്‍ദ്ധിച്ചു വരുന്ന കളക്ഷന്‍ സൂചിപ്പിക്കുന്നത്. 172 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് യാഷ് രാജ് ഫിലിംസിന്‍റെ ബാനറില്‍ ആദിത്യ ചോപ്രയാണ്.

ധൂം 2 വില്‍ ഐശ്വര്യ റായി കാഴ്ച വച്ച പ്രകടനത്തിന്‍റെ ഏഴയലത്ത് എത്തുവാന്‍ ഗ്ലാമര്‍ ഡോള്‍ കത്രീന കൈഫിന് കഴിഞ്ഞില്ല. തിരക്കഥ അതാവശ്യപ്പെടുന്നുമില്ല. അതെ സമയം അഭിഷേക് ബച്ചന്‍ ധൂം 3 യിലും തന്‍റെ സ്വാഭാവിക ശൈലിയിലൂടെ തിളങ്ങി. ഉദയ് ചോപ്രയും മോശമായില്ല. ധൂം 3 യിലെ The Real Star അമീര്‍ ഖാന്‍ തന്നെയാണ്. HE IS JUST A DELIGHT TO WATCH !

SANU INDIANEWS24.COM

Leave a Reply