കോട്ടയം: സെക്രട്ടറിയറ്റ് ഉപരോധം അവസാനിപ്പിക്കാന്‍ ഇടതു നേതാക്കളുമായി സര്‍ക്കാര്‍ ഒരുവിധത്തിലുള്ള ധാരണയും ഉണ്ടാക്കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ജൂഡിഷ്യല്‍ അന്വേഷണപരിധിയില്‍ വരേണ്ട കാര്യങ്ങള്‍ പ്രതിപക്ഷം സഹകരിച്ചാല്‍ ചര്‍ച്ച ചെയ്യുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.