728-pixel-x-90-2-learn
728-pixel-x-90
<< >>

ധാക്കയില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരിയും

ധാക്ക:ബംഗ്ലാദേശിലെ ധാക്കയില്‍ വെള്ളിയാഴ്ച്ച രാത്രിയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരിയും.തരുഷി ജെയിന്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ട ഇന്ത്യക്കാരി.വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചതാണിക്കാര്യം.20 വിദേശികള്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ രണ്ട് പോലീസുകാരും ഉള്‍പ്പെടുന്നു.

പത്ത് മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഭീകരരെ സൈന്യം വധിച്ചു.ഒരാളെ ജീവനോടെ പിടികൂടാനായി.ഐ എസ് ഐ എസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.ധാക്ക നഗരത്തിലെ ഗുല്‍ഷാനിലുള്ള ഹോളി ആര്‍ട്ടിസാന്‍ ബേക്കറി കഫേയിലായിരുന്നു വെള്ളായാഴ്ച്ച രാത്രി ഒമ്പതരയോടെ ഭീകരാക്രമണമുണ്ടായത്.വിദേശികളും നയതന്ത്ര പ്രതിനിധികളും പതിവായി സന്ദര്‍ശനം നടത്താറുള്ള സ്ഥലമാണ് ഈ കഫേ.

INDIANEWS24.COM International Desk

Leave a Reply