728-pixel-x-90-2-learn
728-pixel-x-90
<< >>

ധവാന്റേയും മാലിക്കിന്റേയും കുശലാന്വേഷണങ്ങള്‍; ത്രില്ലടിച്ച് ആരാധകര്‍

കളിക്കളത്തിലെ വഴക്ക് പുറത്തേക്ക് വരുന്നത് സാധാരണ പതിവാണ്. മാന്യതയുടെ കളിയായ ക്രിക്കറ്റില്‍ മാന്യത പുറത്തേക്ക വന്നിരിക്കുകയാണ്. ഇന്ത്യന്‍ ടീമിലെ ഗബ്ബര്‍ എന്ന് വിളിപ്പേരുള്ള ശിഖര്‍ ധവാന്റെ ട്വീറ്റ് ആണ് പുതിയ സംഭവത്തിന് ആധാരമായിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ക്ക് പൊങ്കാലയിട്ട് ശീലിക്കുന്നത് പതിവ് കാഴ്ച്ച. ഇവിടെ ശിഖര്‍ ധവാന്റെ കമന്റിന് പാക് ക്രിക്കറ്റ് ആരാധകര്‍ ഹൃദയ സ്പര്‍ശിയായ വാക്കുകള്‍കൊണ്ടാണ് വരവേറ്റിരിക്കുന്നത്.

തലയ്ക്ക് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പാക് ക്രിക്കറ്റര്‍ ഷോയിബ് മാലിക്കിനിട്ട ട്വിറ്റര്‍ കുറിപ്പ് കളിക്കളത്തിന് പുറത്തേക്ക് അതിര്‍വരമ്പുകള്‍ മറികടന്ന ആരാധനയിലേക്കെത്തിയിരിക്കുന്നത്. ന്യൂസീലാന്‍ഡിനെതിരായ മത്സരത്തില്‍ ഹെല്‍മറ്റില്ലാതെ ഇറങ്ങിയ ഷോയിബ് മാലിക്കിന് ബോള് കൊണ്ടാണ് തലയ്ക്കു പരുക്കേറ്റത്. കളംവിട്ട മാലിക് ചികിത്സയിലാണ്. ‘ജനാബ് ഷോയിബ് മാലിക്, താങ്കള്‍ നന്നായി സുഖം പ്രാപിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു, വളരെ വേഗം കളത്തിലേക്ക് മടങ്ങി വരിക! ശ്രദ്ധയോടെ’ പിന്നാലെ ഒരു സ്‌മൈല്‍ സിംബലും സാഡ് സിംബലും ചേര്‍ത്ത് ട്വീറ്റ് പൂര്‍ത്തിയാക്കുന്നു.

ധവാന്റെ ഈ ട്വീറ്റിനെ ഒരൊറ്റ സ്‌മൈലിലൂടെ മാലിക് വരവേറ്റതോടെ കളിക്കുപുറത്തെ ഈ ടീം സ്പീരിറ്റിനെ ആരാധകര്‍ ഹദയപൂര്‍വ്വം ഏറ്റെടുത്തു. ധവാന് തന്റെ ട്വിറ്റര്‍ പോസ്റ്റിന് കിട്ടിയ കമന്റുകളുടെ എണ്ണം നൂറ് കണക്കിനാണ്. ഇതില്‍ കൂടുതലും പാക് ക്രിക്കറ്റ് ആരാധകരുടേതെന്നാണ് പ്രമുഖ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഞ്ഞൂറിലേറെ പേര്‍ റീട്വീറ്റ് ചെയ്തു ഏഴായിരത്തോളം പേര്‍ ലൈക്ക് ചെയ്തു.

Leave a Reply