728-pixel-x-90-2-learn
728-pixel-x-90
<< >>

ധരംബീര്‍ സിങ് ഇന്ത്യയിലെ വേഗതയേറിയ താരം

തിരുവനന്തപുരം:ഇന്ത്യന്‍ കായിക രംഗത്തെ വേഗതയേറിയ പുരുഷന്‍ ഹരിയാനയുടെ ധരംബീര്‍ സീങ്ങ്, വനിത ഒഡീഷയുടെ ദ്യുതി.തിരുവനന്തപുരത്ത് നടന്ന നൂറ് മീറ്റര്‍ സ്പ്രിന്റില്‍ ഇരുവരും മീറ്റ് റെക്കോഡോടെയാണ് സുവര്‍ണ നേട്ടം ഉണ്ടാക്കിയത്.

പതിനാല് വര്‍ഷം മുമ്പ് മലയാളി താരം പി അനില്‍കുമാര്‍ സ്ഥാപിച്ച 10.52 സെക്കന്‍ഡിന്റെ റക്കോഡാണ് മറികടന്നത്.2001ല്‍ സര്‍വീസസിനുവേണ്ടിയായിരുന്നു മലയാളിതാരത്തിന്റെ നേട്ടം.ധരംബീര്‍10.46 സെക്കന്‍ഡുകൊണ്ട് നൂറ് മീറ്റര്‍ ഓടിയെത്തിയപ്പോള്‍ 11.76 സെക്കന്‍ഡില്‍ ദ്യുതി ഫിനിഷ് ചെയ്തു.വനിതകളില്‍ കേരളത്തിന്റെ വി.ശാന്തിനിക്ക് വെള്ളി ലഭിച്ചു.

പുരുഷന്‍മാരില്‍ ഒഡീഷയുടെ അമിയകുമാര്‍ മല്ലിക്കിനാണ് വെള്ളി. സമയം 10.64. മഹാരാഷ്ട്രയുടെ കൃഷ്ണകുമാര്‍ റാണെയ്ക്കാണ് വെങ്കലം. സമയം 10.65. കേരളത്തിനുവേണ്ടിയിറങ്ങിയ ജിജിന്‍ വിജയന്‍ 10.95 സെക്കന്റില്‍ ഫിനിഷ് ചെയ്ത് അഞ്ചാം സ്ഥാനത്തെത്തി.

INDIANEWS24 SPORTS DESK

Leave a Reply