728-pixel-x-90-2-learn
728-pixel-x-90
<< >>

കൊലവെറി പോലെ മറ്റൊരു പാട്ട് ഒരുക്കാന്‍ ധനുഷ് തയ്യാര്‍.

കൊലവെറി പാട്ട് പോലെ ഒരു പാട്ട് കൂടി വേണം.ധനുഷിന് മുന്നിൽ സംഗീത സംവിധായകൻ അനിരുദ്ധ് തന്റെ ആവശ്യം ഉന്നയിച്ചപ്പോൾ ധനുഷ് അന്തം വിട്ടു.പക്ഷെ ഇപ്രാവശ്യം ആവശ്യപ്പെട്ടത് പാടാനല്ല.പാട്ട് എഴുതാനാണ്.പാടണ്ട.പാടാൻ വേറെ ആളുണ്ട്.അത് മറ്റാരുമല്ല ഇളയ ദളപതി എന്ന് തമിഴ്ലോകം വിളിക്കുന്ന വിജയ്‌ തന്നെ.കൊലവെറി വിദേശത്ത് പോലും വൻ ഹിറ്റായിരുന്നു.അത് പോലെ ഒരു സ്പെഷ്യൽ വിഭവം ഒരുക്കാനാണ് സംഗീത സംവിധായകന്റെ ആവശ്യം.എന്തായാലും ആവശ്യം ധനുഷ് അംഗീകരിച്ചു. ഇപ്പൊ ധനുഷ് ഒരു പേനയും പിടിച്ചു ആകാശത്ത് നോക്കിയിരിപ്പാണ്.അടിപൊളി പാട്ടിന്റെ വരികളും അന്വേഷിച്ച്.

                                  എ ആർ മുരുകദോസ് സംവിധാനം ചെയ്യുന്ന ‘കത്തി’ യിൽ വിജയ്‌ ഇരട്ട വേഷമാണ് ചെയ്യുന്നത്.ദീപാവലിക്ക് ആയിരിക്കും ഈ ചിത്രം റിലീസ് ചെയ്യുന്നത്.കത്തി വിജയിയുടെ 57 മത് ചിത്രമാണ്.

JITHESHDAMODAR INDIA NEWS24.COM

Leave a Reply