തിരുവനന്തപുരം:ധനകാര്യമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു.അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മന്ത്രി തോമസ് ഐസക്കിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.ധനമന്ത്രിയുടെ സ്റ്റാഫംഗങ്ങൾ നിരീക്ഷണത്തിൽ പോയി.രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ഇന്ന് നടത്തിയ പരിശോധനയിലാണ് ധനമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്.അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.
INDIANEWS24 HEALTH DESK