728-pixel-x-90-2-learn
728-pixel-x-90
<< >>

ധനകാര്യമന്ത്രി കോഴ വാങ്ങിയതിന് തെളിവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി:പൂട്ടിയ ബാറുകള്‍ തുറപ്പിക്കുന്നതിന് ധനകാര്യമന്ത്രി കെ എം മാണി കോഴ വാങ്ങിയതിന് തെളിവില്ലെന്ന് സര്‍ക്കാര്‍.ആരോപണം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടെ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചതാണിക്കാര്യം.

ധനമന്ത്രി കോഴ വാങ്ങിയതായി സാക്ഷികളാരും മൊഴി നല്‍കിയിട്ടില്ല.എല്ലാവര്‍ക്കും കേട്ടുകേള്‍വി മാത്രമാണുള്ളതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആരോപണവുമായി ബന്ധപ്പെട്ട് ഇതേ വരെ 19 പേരെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു.ഇതില്‍ മാണിക്കെതിരായ ആരോപണം തെളിയിക്കുന്ന മൊഴികളൊന്നും ഉണ്ടായിട്ടില്ല. ബാറുടമകളുടെ പ്രധാന ഭാരവാഹികളും മാണിക്കെതിരെ മൊഴി നല്‍കിയിട്ടില്ല. അതേസമയം ആരോപണവുമായി നേരിട്ട് ബന്ധമുള്ളവരെ ചോദ്യം ചെയ്യാന്‍ കഴിയാത്തത് മൂലം വിജിലന്‍സ് അന്വേഷണം നീണ്ടുപോകുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.ഇതേവരെയുള്ള അന്വേഷണ പുരോഗതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. വിജിലന്‍സ് അന്വേഷണം അധികം താമസിയാതെ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു.

പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ഒരു കോടി രൂപ മാണിക്ക് നല്‍കിയെന്നായിരുന്നു ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിങ് സെക്രട്ടറി ഡോ. ബിജു രമേശ് ആരോപിച്ചിരുന്നത്. കഴിഞ്ഞ മാസം 31 ന് രാത്രിയാണ് സംസ്ഥാനത്തെ ഞെട്ടിക്കുന്ന ആരോപണം സ്വകാര്യ വാര്‍ത്താ ചാനലിലൂടെ ഉന്നയിച്ചത്. അന്വേഷണത്തിനിടെ വിജിലന്‍സ് സംഘം ബിജു രമേശില്‍ നിന്നും മൊഴിയെടുക്കുകയും ചെയ്തിരുന്നു.

INDIANEWS24 KOCHI

Leave a Reply