റോം: പോപ്പ് ഫ്രാന്‍സിസിന്റെ കരവലയത്തില്‍ ഒതുങ്ങിനിന്ന ആ നിമിഷങ്ങളെക്കുറിച്ച് വിനിസിയോ റിവ പറയുന്നു. ദൈവസ്നേഹം വര്‍ണിച്ചീടാന്‍ വാക്കുകളില്ല. അറിയുമോ റിവയെ, ഒരു പക്ഷേ ഈ ലോകത്തിലെ ഏറ്റവും വിരൂപനായ മനുഷ്യന്. ഒരിക്കല്‍ നോക്കുന്നവര്‍ വീണ്ടും ആ മുഖത്ത് നോക്കാന്‍ മടിക്കും. എന്നാല്‍, യഥാര്‍ത്ഥ സമരിയാക്കാരന് ആ മനുഷ്യനെ ഇരുകൈകളും നീട്ടി ആലിംഗനം ചെയ്തു. തലയില്‍ തലോടി. വ്രണങ്ങള്‍ നിറഞ്ഞ ആ മുഖത്ത് സ്നേഹപൂര്‍വ്വം ചുംബിച്ചു.
റിവയെ മാര്‍പാപ്പ ചുംബിക്കുന്നത്തിന്റെ വൈകാരികവും ഈ ലോകത്തിലെ ഏറ്റവും സുന്ദരവുമായ ചിത്രങ്ങള്‍ കുറച്ചുനാളുകള്‍ക്ക് മുമ്പാണ് ലോകമാധ്യമങ്ങളില്‍ വന്നത്. പക്ഷേ, അന്ന് ആ മനുഷ്യനെ ആരും തിരിച്ചറിഞ്ഞിരുന്നില്ല. ഇറ്റാലിയന്‍ മാസികയായ പനോരമയാണ് റിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ലോകത്തെ അറിയിച്ചത്. സെന്റ് പീറ്റെഴ്സ് സ്ക്വയറില്‍ വെച്ചാണ് പോപ്പിനെ റിവ കണ്ടത്. ആ നിമിഷങ്ങളെക്കുറിച്ച് റിവ പറയുന്നു.
രോഗികളായ ആള്‍ക്കാരെ കാണാന്‍ പിതാവ് അള്‍ത്താരയില്‍ നിന്ന് ഇറങ്ങിവന്നു. എന്റെ അടുത്തുവന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ കൈപിടിച്ചു ചുംബിച്ചു. അപ്പോള്‍ പോപ്പ് തന്റെ മറുകരംകൊണ്ട് എന്നെ ആലിംഗനം ചെയ്തു. പിന്നെ എന്റെ തലയിലെ മുറിവുകളില്‍ തലോടി. എന്റെ മുഖത്ത് ചുംബിച്ചു. അദ്ദേഹത്തിന്റ കൈകള്‍ മൃദുലമായിരുന്നു. പക്ഷേ, ആലിംഗനം ശക്തവും. ഒരു മിനിറ്റിലേറെ സമയം എന്നെയും കെട്ടിപ്പിടിച്ച് അദ്ദേഹം നിന്നു. ഈ ജീവിതകാലം മുഴുവന്‍ അങ്ങനെ നിന്നതുപോലെയാണ് എനിക്ക് തോന്നുന്നത്.
പോപ്പ് എന്നെ ആലിംഗനം ചെയ്യുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. അദ്ദേഹം അങ്ങനെ ചെയ്തപ്പോള്‍ ഹൃദയം പൊട്ടിത്തെറിക്കുന്നത് പോലെ എനിക്ക് തോന്നി-റിവ പറയുന്നു.
ന്യൂറോഫിബ്രോമാറ്റൊസിസ് [neurofibromatosis} എന്ന രോഗത്തിന് അടിമയാണ് അമ്പതിമൂന്നുകാരനായ റിവ. ഇതേ രോഗം ബാധിച്ചായിരുന്നു അമ്മയുടെ മരണം. സഹോദരിയും രോഗബാധിതയാണ്. അമ്മായിയുടെ സംരക്ഷണയിലാണ് ഇരുവരും കഴിയുന്നത്.
അഞ്ചാം വയസിലാണ് റിവയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായത്. പത്ത് വയസ് ആയപ്പോഴേക്കും മുഖവും ശരീരവും മുഴകളും വ്രണങ്ങളും കൊണ്ട് മൂടി. വ്രണങ്ങളില്‍നിന്ന് ഒഴുകുന്ന ചോരയും ചലവും കൊണ്ട് രാവിലെ തന്റെ വസ്ത്രങ്ങള്‍ ശരീരത്തോട് ഒട്ടിപ്പിടിച്ചുപോകുമെന്ന് റിവ പറയുന്നു.
Pingback: പോപ്പ് ഫ്രാന്‍സിസിന്റെ കരവലയത്തില്‍ ഒതുങ്ങിനിന്ന ആ നിമിഷങ്ങളെക്കുറിച്ച് വിനിസിയോ റിവ പറയു