ലോക ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു.മസ്തിഷ്കത്തിലെ രക്തസ്രാവത്തെത്തുടർന്ന് ചികിത്സയിലായിരുന്ന മറഡോണ ഹൃദയാഘാതത്തെ തുടർന്നാണ് മരണമടഞ്ഞത്.ഇതിഹാസ താരത്തിന് 60 വയസ്സായിരുന്നു.രണ്ട് ആഴ്ചകൾക്കു മുൻപ് ഒരു ബ്രെയിൻ സർജറി കഴിഞ്ഞ് താരം വീട്ടിലേക്ക് മടങ്ങിയിരുന്നതായി അർജന്റീനയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.1986 ലെ ലോകകപ്പ് നേടി ഇതിഹാസ പരിവേഷത്തിലേക്കുയർന്ന മറഡോണ 91 അന്താരാഷ്ട മത്സരങ്ങൾ കളിച്ചിട്ടുണ്ട്.ഫൈനലിൽ വെസ്റ്റ് ജർമ്മനിയെയാണ് അർജന്റീന പരാജയപ്പെടുത്തിയത്.ഹംഗറിക്കെതിരെയാണ് മറഡോണ അരങ്ങേറിയത്.ലോക ഫുട്ബാളിന് ഇനി ദൈവത്തിന്റെ കൈകൾ ഇല്ല !
INDIANEWS24 WORLD DESK