jio 800x100
jio 800x100
728-pixel-x-90
<< >>

ദേശീയ സിവിൽ സർവീസ് പരീക്ഷയിൽ വീണ്ടും മലയാളി തിളക്കം,എട്ടു പേർ ആദ്യ നൂറിൽ!

ന്യൂഡൽഹി:സിവിൽ സർവീസ്​ പരീക്ഷയില്‍ ഒരിക്കൽക്കൂടി മലയാണ്മയുടെ തിളക്കം.കേരളത്തിൽ നിന്ന് എട്ട്‌‌ പേരാണ്‌ ആദ്യ നൂറിൽ ഇടംപിടിച്ചത്‌.അഞ്ചാം റാങ്ക്‌ നേടിയ കോട്ടയം സ്വദേശി സി എസ്‌ ജയദേവാണു മലയാളികളിൽ മികച്ച റാങ്ക് കരസ്‌ഥമാക്കിയത് .ആർ ശരണ്യ–-36, അശ്വതി ശ്രീനിവാസ്‌–-40 (കൊല്ലം), സഫ്‌ന നസറുദീൻ –-45 (തിരുവനന്തപുരം), അരുൺ എസ്‌ നായർ–-55 (കൊല്ലം), നിഥിൻ കെ ബിജു–-89 (പത്തനംതിട്ട), ദേവി നന്ദന എ വി–-92 (തിരുവനന്തപുരം),  പി പി അർച്ചന –-99 (കണ്ണൂർ).  ഇവരെ കൂടാതെ 39 മലയാളികളും വിവിധ റാങ്കിലുണ്ട്‌.  ഇതിൽ 12 പേരും മലയാളം ഐച്ഛികമായി പഠിച്ചവരാണ്‌. ആകെ  47 മലയാളികൾ റാങ്ക്‌ നേടി. 927 ഒഴിവുണ്ട്.വിജയികളെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു.

ഹരിയാന സ്വദേശി പ്രദീപ്‌ സിങ്ങിനാണ്‌‌ ഒന്നാം റാങ്ക്‌. ഡൽഹി സ്വദേശി ജതിൻ കിഷോർ, ഉത്തർപ്രദേശ്‌ സ്വദേശി പ്രതിഭ വർമ എന്നിവർ രണ്ടും മൂന്നും റാങ്ക്‌ നേടി. ഇത്തവണ 829 പേര്‍ യോഗ്യത നേടി‌.ജനറൽവിഭാഗത്തിൽ‌ 304 പേരും സാമ്പത്തിക ദുർബല വിഭാഗത്തിൽ (ഇഡബ്ല്യൂഎസ്) 78 പേരും ഒബിസിയിൽ 251 പേരും എസ്​സിയിൽ 129 പേരും എസ്‌ടിയിൽ 67 പേരും യോഗ്യതനേടി.civil service

പത്തനാപുരം അഗ്നിരക്ഷാ നിലയത്തിലെ ഫയർഓഫീസർ മുഖത്തല ആശിഷ്‌ ഭവനിൽ 32 കാരനായ  ആശിഷ് ദാസിന്റെ വിജയത്തിന് ഒരപൂർവ്വതയുടെ ചാരുതയുണ്ട് .ബാല്യം മുതൽ സിവിൽസർവീസ് സ്വപ്നംകണ്ട യുവാവ് കഠിന പ്രയത്നത്തിലൂടെ 291 ––ാം റാങ്ക്‌ നേടിയാണ്‌ നാട്ടിന്റെ അഭിമാനമായത്‌. അഞ്ചു‌ വർഷമായി പത്തനാപുരം ഫയർഫോഴ്‌സിൽ ഫയർ ആൻഡ്‌‌ റെസ്‌ക്യൂ ഓഫീസറായി സേവനം അനുഷ്ഠിക്കുന്ന ഇദ്ദേഹം എട്ടു വർഷമായി ജോലിക്ക്‌ കയറിയിട്ട്‌. മലയാള സാഹിത്യം ഐച്ഛിക വിഷയമായെടുത്താണ്‌ സിവിൽസർവീസ്‌ കരസ്ഥമാക്കിയത്‌. കഴിഞ്ഞ തവണ പരീക്ഷയിൽ വിജയിച്ചെങ്കിലും ഇന്റർവ്യൂവിൽ പരാജയപ്പെട്ടു.

ആദ്യ മൂന്ന്‌ റാങ്കുകാരും നിലവിൽ സിവിൽ സർവീസിലുള്ളവരാണ്.   2019 ബാച്ചിലെ  ഐആർഎസ്‌ ഉദ്യോഗസ്ഥാനാണ്‌ ഒന്നാം റാങ്കുകാരനായ പ്രദീപ്‌. 2018 ബാച്ച്‌ ഇന്ത്യൻ ഇക്കണോമിക്‌ സർവീസ്‌ ഉദ്യോഗസ്ഥനാണ്‌ ജതിൻ കിഷോർ. 2018ൽ 489 റാങ്ക്‌ കാരിയായിരുന്ന പ്രതിഭ വർമയും ഐആർഎസ്‌ ഉദ്യോഗസ്ഥയാണ്‌.സെപ്‌തംബറിലാണ്‌ പരീക്ഷ നടന്നത്‌. മാർച്ചിൽ ആരംഭിച്ച അഭിമുഖം കോവിഡിനെത്തുടർന്ന്‌ ആഗസ്‌തുവരെ നീണ്ടു.

INDIANEWS24 EDUCATION DESK 


Leave a Reply