728-pixel-x-90-2-learn
728-pixel-x-90
<< >>

ദേശീയ വാഹന പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദ്ദിഷ്ട മോട്ടോര്‍ വാഹന ഭേദഗതി പിന്‍വലിക്കുക, ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ദ്ധനവ് പിന്‍വലിക്കുക,പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം
നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി ദേശീയ കോഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു.
മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാരും പണിമുടക്കുന്നതിനാല്‍ യാത്രക്കാര്‍ ഏറെ ദുരിതത്തിലാവും.പക്ഷേ ഹര്‍ത്താല്‍ അല്ലാത്തതിനാല്‍ കടകളും ഹോട്ടലുകളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.സ്വകാര്യ വാഹനങ്ങള്‍ ഓടുന്നതില്‍ കുഴപ്പമില്ല.പണിമുടക്ക് ആയതിനാല്‍ ഇന്ന് നടക്കേണ്ടിയിരുന്ന പരീക്ഷകളും മാറ്റി വെച്ചു.

INDIANEWS24 TVM DESK

Leave a Reply