728-pixel-x-90-2-learn
728-pixel-x-90
<< >>

ദേശീയ ട്രാക്ക് സൈക്ലിംഗ് ചാംപ്യന്‍ഷിപ്പ്: കേരളം ജൈത്രയാത്ര തുടരുന്നു

തിരുവനന്തപുരം: കാര്യവട്ടം എല്‍എന്‍സിപിഇ വെലോഡ്രോമില്‍ നടക്കുന്ന ദേശീയ ട്രാക്ക് സൈക്ലിംഗ് ചാംപ്യൻഷിപ്പിൽ രണ്ടാം ദിവസത്തെ മൽസരങ്ങളിൽ ആൻഡമാർ നിക്കോബാർ രണ്ടു സ്വർണം നേടി. കേരളം, ഹരിയാന, മഹാരാഷ്ട്ര, റെയിൽവേ, സർവ്വീസസ് എന്നീ ടീമുകൾ ഓരോ സ്വർണവും നേടി. ഇതുവരെയുള്ള മൽസരങ്ങളിൽ 34 പോയിന്റുമായി കേരളം തന്നെയാണ് മുന്നിൽ. 26 പോയിന്റുകളുമായി മണിപ്പൂർ രണ്ടാം സ്ഥാനത്തും 16 പോയിന്റുകളുമായി ആൻഡമാൻ നിക്കോബാർ മൂന്നാം സ്ഥാനത്തും തുടരുന്നു.

aleenaരണ്ടാം ദിവസം നടന്ന മൽസരങ്ങളിൽ കേരളത്തിന് ഒരു സ്വർണം കൂടാതെ രണ്ടു വെള്ളിയും ഒരു വെങ്കലവും ലഭിച്ചു. പതിനെട്ടുവയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടികളുടെ 500 മീറ്റര്‍ വ്യക്തിഗത മൽസരത്തിൽ കേരളത്തിന്റെ അലീന റെജിയും നയന രാജേഷും യഥാക്രമം സ്വർണവും വെള്ളിയും നേടിയപ്പോൾ മുതിർന്ന പെൺകുട്ടികളുടെ 500 മീറ്റര്‍ വ്യക്തിഗത മൽസരത്തിൽ കെസിയ വർഗീസാണ് വെള്ളി നേടിയത്. പതിനാറു വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ 500 മീറ്റര്‍ മൽസരത്തിൽ കെ.ജെ. കല്യാണിയാണ് കേരളത്തിനുവേണ്ടി വെങ്കല മെഡൽ നേടിയത്.

JITHESHDAMODAR INDIANEWS TVPM

Leave a Reply