728-pixel-x-90-2-learn
728-pixel-x-90
<< >>

ദേശീയ ചലച്ചിത്ര അവാര്‍ഡ്: ബാഹുബലി മികച്ച ചിത്രം, ജയസൂര്യയ്ക്ക് പ്രത്യേക പരാമര്‍ശം

ന്യൂഡല്‍ഹി:ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.സു സു സുധീ വാല്‍മീകം, ലുക്കാചുപ്പി എന്നീ ചിത്രങ്ങളിലൂടെ ജയസൂര്യയ്ക്ക് പ്രത്യേക പുരസ്‌കാരം. എസ്‌ എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി മികച്ച ചിത്രം.അമിതാബ് ബച്ചന്‍ ആണ് മികച്ച നടന്‍.നടി കങ്കണ റണാവത്തും.

തിങ്കളാഴ്ച്ച പ്രഖ്യാപിച്ച 63-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മലയാളത്തിന് ഫീച്ചര്‍ വിഭാഗത്തിന് ഏഴും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മൂന്നും പുരസ്‌കാരങ്ങള്‍ നേടി.പോയ വര്‍ഷത്തിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ എന്നു നിന്റെ മൊയ്തീനിലെ കാത്തിരുന്നു കാത്തിരുന്നു… എന്ന ഗാനം ചിട്ടപ്പെടുത്തിയ എം ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകന്‍.ബെന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മാസ്റ്റര്‍ ഗൗരവ് മേനോന്‍ മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ടു.

സഞ്ജയ്-ബോബി ടീമിന്റെ രചനയില്‍ വി കെ പ്രകാശ് സംവിധാനം ചെയ്ത നിര്‍ണ്ണായകം സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായി തിരഞ്ഞെടുത്തു.സലീം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരി മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹമായി.മലയാളത്തിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനുമായ വിനോദ് മങ്കര ഒരുക്കിയ ചിത്രം പ്രിയമാനസം മികച്ച സംസ്‌കൃത ചിത്രത്തിനുള്ള അവാര്‍ഡ് നേടി.

പിക്കു എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിനാണ് അമിതാബ് ബച്ചന് ഇക്കുറിയും ദേശീയ അവാര്‍ഡ് ലഭിച്ചത്.തനു വെഡ്‌സ് മനു റിട്ടേണ്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ കങ്കണ തുടര്‍ച്ചയായി രണ്ടാം തവണയും ദേശീയ തലത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

ക്രിസ്റ്റോ ടോമി(ഹ്രസ്വചിത്രം),നീലന്‍(ഡോക്യുമെന്ററി),പ്രൊഫ.അലിയാര്‍(വിവരണം) എന്നവരാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്നും അര്‍ഹതനേടിയവര്‍.ഡോ.ബിജു സംവിധാനം ചെയ്ത വലിയ ചിറകുള്ള പക്ഷി മികച്ച പരിസ്ഥിതി ചിത്രമായി തിരഞ്ഞെടുത്തു.

INDIANEWS24.COM NEWDELHI

Leave a Reply