തിരുവനന്തപുരം:ദേശീയ ഗെയിംസിന് തിരിതെളിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഉദ്ഘാടന വേദിയായ കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയവും പരിസരവും ഉത്സവലഹരിയില്‍.ദേശീയ ഗെയിംസിനോടനുബന്ധിച്ച് ഫെബ്രുവരി 15 വരെ ഇവിടെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വൈകീട്ട് സ്റ്റേഡിയത്തിനകത്തെത്തുന്ന ദേശീയ ഗെയിംസ് ദീപശിഖ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ ഏറ്റുവാങ്ങി ഒരു ലാപ് ഓടും തുടര്‍ന്ന് ഒളിമ്പ്യന്മാരായ പി ടി ഉഷയ്ക്കും അഞ്ചു ബോബി ജോര്‍ജിനും കൈമാറും. ഇരുവരും ചേര്‍ന്ന് ഗെയിംസ് ദീപം തെളിയിക്കും.ഉദ്ഘാടന ചടങ്ങിന്റെ മുഖ്യ ആകര്‍ഷണം സച്ചിന് തന്നെയാണ് ഒപ്പം മോഹന്‍ലാലിന്റെ കലാപ്രകടനങ്ങളും.
മോഹന്‍ലാല്‍ നേതൃത്വം നല്കുന്ന മ്യൂസിക് ബാന്‍ഡായ ലാലിസം അരങ്ങേറ്റത്തിനു പുറമെ ഗെയിംസ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കുന്ന ദൃശ്യവിരുന്നില്‍ മോഹന്‍ലാലും ഭാഗമാകും.സംവിധായകന് ടി കെ രാജീവ്കുമാറിന്റെ നേതൃത്വത്തില്‍ ആറായിരത്തോളം കലാകാന്മാരാണ് ഉദ്ഘാടനത്തിനു ദൃശ്യവിസ്മയമൊരുക്കുന്നത്.ഇന്ത്യന്‍ ചരിത്രം ആവിഷ്കരിക്കുന്ന കലാപ്രകടത്തില് കുഞ്ഞലാമരക്കാരായാണ് ലാലെത്തുക.മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള കലാകാരന്മാരും പൊലീസ് ഉദ്യോഗസ്ഥരും ഇന്ത്യന്‍ ആര്‍മിയും ഉള്‍പ്പെടെയുള്ളവര്‍ റിഹേഴ്സലില്‍ പങ്കെടുത്തു. റിഹേഴ്സല്‍ കാണാനെത്തിയവരെക്കൊണ്ടു തന്നെ സ്റ്റേഡിയം പകുതി നിറഞ്ഞു.കലാകാരന്മാരും അലങ്കരിച്ച കാളവേലയുടെ രൂപങ്ങളുമൊക്കെയായപ്പോള് സ്റ്റേഡിയം ശരിക്കും പൂരപ്പറമ്പായി മാറി. കേരളത്തിന്റെ തനതു കലാരൂപങ്ങളും വാദ്യമേളങ്ങളും വേദിയിലെത്തും.ഒപ്പം ആര്‍മി ബാന്‍ഡ് ഉള്‍പ്പെടെയുള്ളവരും.ദൃശ്യവിരുന്ന് മനോഹരമാക്കാന്‍ കലാകാരന്മാര് രാത്രി വൈകിയും പരിശീലനം തുടര്‍ന്നുകൊണ്ടിരുന്നു.
മൂന്നു മണിക്കൂറിലേറെ നീണ്ടു നില്ക്കുന്ന കലാവിരുന്നില്‍ ലാലിസം ഒന്നര മണിക്കൂര്‍ ഉണ്ടാകും.ലാലിസത്തില്‍ ഹരിഹരന് ഉള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖ ഗായകരെല്ലാം പാടനെത്തുന്നുണ്ട്.കേരളീയ കലാകാരന്മാരുടെ പ്രകടനം മുക്കാല്‍ മണിക്കൂറോളമുണ്ടാകും.കലയും സംസ്കാരവും സമന്വയിപ്പിച്ചുകൊണ്ടാണു ദൃശ്യവിരുന്നൊരുക്കിയിരിക്കുന്നത്.
ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിനു പൊലീസുകാരാണു സ്റ്റേഡിയത്തിലെ സുരക്ഷാ റിഹേഴ്സലില്‍ പങ്കെടുത്തത്. ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘങ്ങള്‍ സുരക്ഷാച്ചുമതല നോക്കേണ്ട സ്ഥലം വരെ മാര്‍ക്ക് ചെയ്തു നല്‍കിക്കഴിഞ്ഞു. സുരക്ഷയ്ക്ക് എത്ര പേരെയാണു നിയോഗിക്കുന്നതെന്ന ചോദ്യത്തിനു പൊലീസ് കൃത്യമായ ഉത്തരം പറയുന്നില്ല. സ്റ്റേഡിയം മുഴുവന്‍ പൊലീസുണ്ടാകും, യൂണിഫോമിലും അല്ലാതെയും.
ആര്‍മി ബാന്‍ഡിന്റെയും എന്‍സിസി വിങ്ങിന്റെ പതാകജാഥയുടെയും സംസ്ഥാനങ്ങളുടെ മാര്‍ച്ച് പാസ്റ്റിന്റെയും റിഹേഴ്സലും ഇന്നലെ നടന്നു. വലിയ കയ്യടികളോടെയാണ് ഓരോ പ്രകടനത്തെയും കാണികള്‍ വരവേറ്റത്. സ്റ്റേഡിയത്തിന്റെ മധ്യഭാഗത്തു പടുകൂറ്റന്‍ വേദിയൊരുങ്ങിയിട്ടുണ്ട്. ഗെയിംസിനു തിരിതെളിക്കുന്നത് ഇവിടെയാണ്.
INDIANEWS24 TVPM