jio 800x100
jio 800x100
728-pixel-x-90
<< >>

ദേശീയ ഗെയിംസ്: അന്വേഷണം നടത്തിയാല്‍ ചിലര്‍ കുടുങ്ങുമെന്ന് തിരുവഞ്ചൂര്‍

കോട്ടയം:ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുത്തത് മുന്‍ കായിക മന്ത്രിമാരായ കെ ബി ഗണേശ് കുമാറിന്റെയും എം വിജയകുമാറിന്റെയും കാലത്താണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.കായിക വകുപ്പ് ഏറ്റെടുത്ത ശേഷം ഗെയിംസിനായി ഒരു രൂപ പോലും താന്‍ അനുവദിച്ചിട്ടില്ല.അന്വേഷണം നടത്തിയാല്‍ ചിലര്‍ കുടുങ്ങും.ഏത് വിധത്തിലുള്ള അന്വേഷണവും വന്നോട്ടെ നേരിടാന്‍ തയ്യാറാണെന്നും തിരുവഞ്ചൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊണ്ടത് മുന്‍ കായിക മന്ത്രിമാരായ ഗണേശ് കുമാറിന്റെയും എം.വിജയകുമാറിന്റെയും കാലത്താണെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. താന്‍ കായിക മന്ത്രിയായ ശേഷം ഗെയിംസിനായി നയാപൈസ പോലും തന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ചെലവഴിച്ചിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഗെയിംസിനായുള്ള ഫണ്ട് വകമാറ്റി ചെലവഴിച്ചിട്ടുണ്ട്.അത് ആരാണെന്ന് ഇപ്പോള്‍ പറയുന്നില്ല.ഗെയിംസ് കഴിഞ്ഞ് അതേക്കുറിച്ച് പറയാമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.ഗണേശ് കുമാര്‍ കായിക മന്ത്രിയായിരുന്ന കാലത്ത് ഗെയിംസ് സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊണ്ടതിനുള്ള യോഗത്തിലെ മിനിട്ട്‌സും മന്ത്രി മാധ്യമങ്ങള്‍ക്ക് നല്‍കി.

INDIANEWS24 TVPM

Leave a Reply