728-pixel-x-90-2-learn
728-pixel-x-90
<< >>

ദേശീയ ഗെയിംസിന് കേരളത്തില്‍ തിരി തെളിഞ്ഞു

തിരുവനന്തപുരം:ദേശീയ ഗെയിംസിന് കേരളത്തില്‍ തുടക്കമായി. 35ാമത് ദേശീയ ഗെയിംസിന് അല്‍പ്പ സമയം മുമ്പ് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തിരി തെളിഞ്ഞു.ഉദ്ഘാടന ചടങ്ങുകള്‍ ആവേശോജ്വലമായിരുന്നു.

വര്‍ണാഭമായ ചടങ്ങില്‍ കേന്ദ്ര കായിക മന്ത്രി വെങ്കയ്യ നായിഡു ഉദ്ഘാടനം നിര്‍വഹിച്ചു.സചിന്‍ ടെണ്ടുല്‍ക്കര്‍,മോഹന്‍ലാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഐ ഒ എ സെക്രട്ടറി രാജീവ് മേത്ത തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് തോമസ് മാഷ്, ഷൈനി വില്‍സണ്‍, ദിജു,കെ എം ബീനാമോള്‍ തുടങ്ങി കായിക രംഗത്തെ കേരളത്തിന്റെ സംഭാവനകളായ നിരവധി താരങ്ങള്‍ ചേര്‍ന്ന് ഗെയിംസ് വേദിയിലേക്ക് എത്തിച്ച ദീപശിഖ സചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് കൈമാറി. സചിനില്‍ നിന്നും ദീപശിഖ സ്വീകരിച്ച പി ടി ഉഷയും അഞ്ജു ബേബിജോര്‍ജും ചേര്‍ന്ന് ഗെയിംസ് വേദിയില്‍ തയ്യാറാക്കിയ കൂറ്റന്‍ വിളക്കിന് തിരിതെളിച്ചതോടെ 35ാമത് ദേശീയ ഗെയിംസിന് തുടക്കമായി.

INDIANEWS24 TVPM

Leave a Reply