jio 800x100
jio 800x100
728-pixel-x-90
<< >>

ദേശീയ ഗെയിംസിനെത്തിയ നെറ്റ്‌ബോള്‍ താരം മരണമടഞ്ഞു

തിരുവനന്തപുരം:ദേശീയ ഗെയിംസില്‍ പങ്കെടുക്കാന്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയ നെറ്റ്‌ബോള്‍ താരം മരിച്ചു.ഉച്ചയ്ക്ക് മഹരാഷ്ട്രയില്‍ നിന്നുള്ള സഹതാരങ്ങള്‍ക്കൊപ്പം പ്രാക്ടീസിനിറങ്ങുമ്പോള്‍ സുഖമില്ലാത്ത നിലയില്‍ കണ്ട താരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം നടന്നുകഴിഞ്ഞിരുന്നു.മയുരേഷ് പവാര്‍ എന്ന 21 കാരനാണ് മരണമടഞ്ഞത്.

35-ാം ദേശീയ ഗെയിംസിന്റെ രണ്ടാം ദിവസമായ തിങ്കളാഴ്ച്ച വൈകീട്ടോടെയാണ് ദുഖഃ വാര്‍ത്തയെത്തിയത്.ഇന്ന് രാവിലെ മഹാരാഷ്ട്രയും ചണ്ഡീഗഢുമായി നടന്ന മത്സരത്തില്‍ പങ്കെടുത്ത മയുരേഷിന് ടീം അംഗങ്ങള്‍ക്കൊപ്പം കളം വിട്ടു. എന്നാല്‍ അടുത്ത മത്സരത്തിനുള്ള പ്രാക്ടിസീനായി ഉച്ചയ്ക്ക് ഒരു മണിയോടെ താരങ്ങള്‍ വീണ്ടുമെത്തി.ഈ സമയം നല്ലപോലെ സുഖമില്ലാത്ത നിലയിലായിരുന്നു മയുരേഷെന്ന് മറ്റ് മഹാരാഷ്ട്ര നെറ്റ്‌ബോള്‍ ടീമംഗങ്ങള്‍ പറഞ്ഞു.തീരെ അനങ്ങാന്‍ പോലുമാകാത്ത വിധം അസുഖ ബാധിതനായി തീര്‍ന്ന മയുരേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.രണ്ട് ദിവസം മുമ്പ് തുടങ്ങിയ ദേശീയ ഗെയിംസിന് ആഥിത്യം അരുളുന്നതില്‍ ഏറെ ആവേശത്തിലായിരിക്കുന്ന കേരളത്തിന് അല്‍പ്പം സങ്കടം ഉണ്ടാക്കിയിരിക്കുകയാണ് ഈ സംഭവം.

INDIANEWS24 TVPM

Leave a Reply