728-pixel-x-90-2-learn
728-pixel-x-90
<< >>

ദേശീയ അവാര്‍ഡില്‍ “രാജ്” യോഗം

ന്യൂഡല്‍ഹി:സുരാജും രാജ് കുമാറും മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് പങ്കിട്ടത് കൌതുകമായി.ഡോ ബിജു സംവിധാനം ചെയ്ത ‘പേരറിയാത്തവര്‍ ‘ എന്ന ചിത്രത്തിലെ പ്രകടനമാണ് സുരാജ് വെഞ്ഞാറമൂടിനെ ദേശീയ അവാര്‍ഡിന് അര്‍ഹനാക്കിയത്. സുരാജും ഹിന്ദി നടന്‍ രാജ് കുമാര്‍ റാവുവും (ചിത്രം: ഷാഹിദ്) മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു.ഇതിനു മുമ്പ് rajkumar-shahid-630ബാലചന്ദ്രമേനോനും സുരേഷ്ഗോപിയും ദേശീയ പുരസ്‌കാരം പങ്കിട്ടിരുന്നു.

ദേശീയ അവാര്‍ഡ് മലയാള സിനിമയ്ക്കും മലയാള ഭാഷയ്ക്കും സമര്‍പ്പിക്കുന്നുവെന്ന് സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറയുകയുണ്ടായി.

Ship_of_theseusആനന്ദ് ഗാന്ധി സംവിധാനം ചെയ്ത ഷിപ്പ് ഓഫ് തെസ്യൂസാണ് മികച്ച ഫീച്ചര്‍ഫിലിം.മലയാളിയായ രാജേഷ് ടച്ച്‌റിവറിന്റെ ‘ന ബംഗാരു തല്ലി’ മികച്ച തെലുങ്ക് ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. സാബു ജോസഫാണ് മികച്ച എഡിറ്റര്‍.സംവിധായകന്‍ സയീദ് അക്തര്‍ മിര്‍സ അധ്യക്ഷനായ 11 അംഗ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. അവാര്‍ഡുകള്‍ മെയ് മൂന്നിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി സമ്മാനിക്കും.

മികച്ച പരിസ്ഥിതി ചിത്രമായി ഡോ. ബിജുവിന്റെ ‘പേരറിയാത്തവര്‍’ തിരഞ്ഞെടുക്കപ്പെട്ടു.രാജീവ് രവി (ലയേഴ്‌സ് ഡയസ്) ആണ് മികച്ച ഛായാഗ്രാഹകന്‍ . രാജീവ് രവിയുടെ ഭാര്യയും നടിയുമായ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ‘ലയേഴ്‌സ് Dr-Bijuഡയസ്’. ഈ ചിത്രത്തിലെ അഭിനയത്തിന് ഗീതാഞ്ജലി ഥാപ്പയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. മൂന്നു വയസ്സുകാരിയായ മകള്‍ക്കൊപ്പം കാണാതായ ഭര്‍ത്താവിനെ തേടി അലയുന്ന ഒരു യുവതിയുടെ യാത്രയാണ് ലയേഴ്‌സ് ഡയസിന്റെ പ്രമേയം.

rajeev and geethuമികച്ച മലയാള ചലച്ചിത്രമായി അനില്‍ രാധാകൃഷ്ണമേനോന്‍ സംവിധാനം ചെയ്ത നോര്‍ത്ത് 24 കാതം തിരഞ്ഞെടുക്കപ്പെട്ടു.ഏറെ പ്രതീക്ഷിച്ചിരുന്ന ഷാജി എന്‍ കരുണിന്റെ സ്വപാനം റീ റിക്കോര്‍ഡിംഗിന് യുവരാജിനു ലഭിച്ച അവാര്‍ഡില്‍ ഒതുങ്ങി.

INDIANEWS 24 NEW DELHI

Leave a Reply