728-pixel-x-90-2-learn
728-pixel-x-90
<< >>

ദേശീയോദ്യാനത്തില്‍ പെണ്‍കടുവയെ ആണ്‍കടുവ കടിച്ചുകൊന്നു

മംഗലാപുരം:പിലിക്കുള ദേശീയ വന്യമൃഗ സംരക്ഷണ ഉദ്യാനത്തിലെ കടുവയുടെ ആക്രമണത്തിനിരയായ ഇണക്കടുവ കൊല്ലപ്പെട്ടു.കര്‍ണാടകയിലെ വാമഞ്ചൂരിനടുത്തുള്ള ഉദ്യാനത്തില്‍ തിങ്കളാഴ്ച്ചയാണ് പെണ്‍ കടുവയ്ക്ക് ആണ്‍കടുവയുടെ കടിയേറ്റ് ഗുരുതരമായി പരിക്കുപറ്റിയത്.

പിലിക്കുള ദേശീയോദ്യാനത്തില്‍ കഴിയുന്ന കുമാര്‍ എന്ന് പേരായ ആണ്‍ കടുവയ്ക്ക് ഇണ ചേര്‍ക്കാനാണ് ബണ്ടി എന്ന അഞ്ചു വയസ്സുള്ള പെണ്‍കടുവയെ കൂടെയിട്ടത്.കുമാറിന്റെ ശൗര്യം കുറയ്ക്കുക എന്ന ഉദ്യേശത്തോടെയാണ് അധികൃതര്‍ ഇണകൂട്ടാന്‍ തീരുമാനിച്ചത്.കൂട്ടിനായി ഇട്ട ബണ്ടിക്കുമേലും കുമാര്‍ രോഷാകുലനായി.തിങ്കളാഴ്ച്ച രാവിലെയോടെ ആക്രമണത്തിനിരയായ പെണ്‍ കടുവയ്ക്ക് സാരമായ പരിക്കുകളേറ്റ ശേഷമാണ് കുമാര്‍ പിന്‍മാറിയത്.ഒരു വിധത്തില്‍ ബണ്ടിയെ രക്ഷിച്ച് മികവുറ്റ പരിചരണം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ഉദ്യാനത്തിന്റെ ഡയറക്ടര്‍ കൂടിയായ ജയപ്രകാശ് ബണ്ഡാരി പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം പെണ്‍ കടുവയുടെ ജഡം സംസ്‌കരിച്ചു.

INDIANEWS24.COM MANGALORE

Leave a Reply