728-pixel-x-90-2-learn
728-pixel-x-90
<< >>

ദേശീയപാത വികസനം 45 മീറ്ററില്‍ തന്നെ

തിരുവനന്തപുരം:ദേശീയപാത 45 മീറ്റര്‍ വീതിയില്‍ തന്നെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്.

ദേശീയപാതയുടെ കാര്യത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ല. കാസര്‍ഗോഡ് മുതല്‍ കഴക്കൂട്ടം വരെയുള്ള ദേശീയപാതാ വികസനം സര്‍ക്കാരിന്റെ മുഖ്യ അജണ്ടകളില്‍ ഒന്നാണ്.ഫേസ് ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി പറയുന്നു.റോഡിന് വീതികൂടുമ്പോള്‍ ചിലര്‍ക്ക് വീടും ജീവിതമാര്‍ഗ്ഗവും നഷ്ടപ്പെടുമെന്ന സാഹചര്യമുണ്ടാകുമെങ്കിലും അവര്‍ക്കെല്ലാം ആകര്‍ഷകമായ പുനരധിവാസ പാക്കേജ് നല്‍കാന്‍ സര്‍ക്കാര്‍ ഒരുക്കമാണ്.അതിനാല്‍ അക്കാര്യം ചൂണ്ടിക്കാട്ടി ഭൂമി ഏറ്റെടുക്കാന്‍ പാടില്ലെന്ന നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാത വികസനത്തിന് 45 മീറ്റര്‍ ഉറപ്പാക്കാതെ കേന്ദ്ര സഹായം ലഭ്യമാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വീതി 30 മീറ്ററാക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.

INDIANEWS24.COM T V P M

Leave a Reply