jio 800x100
jio 800x100
728-pixel-x-90
<< >>

ദേശീയപാത വികസനം 30 മീറ്ററായി കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി

തിരുവനന്തപുരം:കേരളത്തിലെ ദേശീയപാത വികസനം 45 മീറ്റര്‍ വീതിയില്‍ തന്നെ വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ശിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.30 മീറ്റര്‍ വീതിയില്‍ വികസിപ്പിച്ചാല്‍ മതിയെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തിലെ പ്രധാന ദേശീയപാതകളായ എന്‍ എച്ച് 17,എന്‍ എച്ച് 47 എന്നിവയുടെ വികസനമാണ് 45 മീറ്റര്‍ വീതിയിലാക്കുക.റോഡ് വികസനത്തിനായി ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.ദേശീയപാത വികസിപ്പിക്കുന്നതിനൊപ്പം എല്‍ എന്‍ ജി പൈപ്പ് സ്ഥാപിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കലുകള്‍ വേഗത്തിലാക്കും.

ഐ എസ് ആര്‍ ഒ ചാരക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണമെന്ന കോടതി വിധി മാനിക്കുന്നതായും ഉമ്മന്‍ ചാണ്ടി അറിയിച്ചു.

INDIANEWS24.COM TVPM

Leave a Reply