jio 800x100
jio 800x100
728-pixel-x-90
<< >>

ദേശിയ പാത:ഭൂമി നഷ്ടമാകുന്നവര്‍ക്ക് തുക ഉറപ്പാക്കിയ ശേഷം സര്‍വേ

തിരുവനന്തപുരം:ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഭൂമി നഷ്ടമാകുന്നവര്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാര തുക ഉറപ്പാക്കിയ ശേഷം സര്‍വേ നടപടികള്‍ തുടര്‍ന്നാല്‍ മതിയെന്ന് നിര്‍ദേശം. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗവും ഇക്കാര്യം ചര്‍ച്ച ചെയ്‌യും.

ബുധനാഴ്ച കുറ്റിപ്പുറത്ത് നിന്നാണ് രണ്ടാംഘട്ട സര്‍വേ പുനരാരംഭിക്കാന്‍ തീരുമാനിച്ചിരുന്നത്. 30 മീറ്ററില്‍ കൂടുതല്‍ വീതിയില്‍ ഭൂമി വിട്ടു നല്‍കില്ലെന്ന് അറിയിച്ച് സര്‍വേ നടക്കുന്നിടത്തെല്ലാം പ്രതിരോധവും പ്രതിഷേധവും പ്രകടമാണ്. ഈ സാഹചര്യത്തിലാണ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മുന്‍കയെ്‌യടുത്ത് ഉയര്‍ന്ന നഷ്ടപരിഹാരത്തുക ഉറപ്പാക്കിയ ശേഷം മതി തുടര്‍സര്‍വേ എന്ന നിര്‍ദേശം വച്ചത്. സര്‍വേ തുടങ്ങും മുന്പെ, നഷ്ടപരിഹാരത്തുകയുടെ കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാട്ടുകാരുടെ കൂടി സമ്മതത്തോടെ ഇനിയുളള സര്‍വേ നടത്തണം എന്ന ആഗ്രഹവും സര്‍ക്കാനുണ്ട്. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം നഷ്ടപരിഹാം ഉയര്‍ത്തുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തും.

Leave a Reply