728-pixel-x-90-2-learn
728-pixel-x-90
<< >>

ദേശാഭിമാനി സീനിയര്‍ പ്രൂഫ്‌ റീഡര്‍ പി സുരേന്ദ്രന്‍ അന്തരിച്ചു

കൊച്ചി:ദേശാഭിമാനി കൊച്ചി എഡിഷനിലെ  സീനിയര്‍ പ്രൂഫ്‌ റീഡര്‍ പി സുരേന്ദ്രന്‍ അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 56 വയസ്സായിരുന്നു.ശവ സംസ്കാരം നാളെ (വ്യാഴാഴ്ച ) രാവിലെ 11ന് പച്ചാളം ശ്മശാനത്തിൽ നടക്കും.രാവിലെ 6 ന് എറണാകുളം മെഡിക്കൽ ട്രെസ്റ്റിൽ നിന്നും മൃതദേഹം മാതൃഭൂമി പത്രമോഫീസിനു സമീപമുള്ള അശോക റോഡിൽ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിനു തൊട്ടരികിൽ ബാബു ഒഴിയിൽ ലൈനിലെ വസതിയിൽ എത്തിക്കും.കാലത്ത്10.15ന് വീട്ടിൽ നിന്നും  ഭൗതിക ശരീരം കലൂർ ദേശാഭിമാനിയിൽ പൊതു ദര്‍ശനത്തിനായി എത്തിക്കും.സി പി എമ്മിന്റെ ദേശാഭിമാനി ലോക്കല്‍ കമ്മിറ്റി അംഗം കൂടിയാണ് പി സുരേന്ദ്രന്‍.മൃദു ഭാഷിയും സൗമ്യനുമായിരുന്ന സുരേന്ദ്രന്‍  സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പ്രിയങ്കരനായിരുന്നു.

പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ സുരേന്ദ്രന്‍ ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റില്‍ ഡിടിപി  വിഭാഗത്തിലാണ് ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് കൊച്ചിയിലെത്തി. കോട്ടയം യൂണിറ്റിലും പ്രവര്‍ത്തിച്ചു. ഭാര്യ: വിജയമ്മ, മക്കള്‍: അരവിന്ദ് ഉണ്ണി, ആശാ ഉണ്ണി.

surendra

INDIANEWS24 KOCHI DESK

Leave a Reply