728-pixel-x-90-2-learn
728-pixel-x-90
<< >>

ദേവരാഗമില്ലാതെ എട്ട് വര്‍ഷങ്ങള്‍

ദേവരാഗങ്ങളുടെ ശില്‍പ്പി ഓര്‍മ്മയായിട്ട് എട്ടു വര്‍ഷങ്ങള്‍ പിന്നിടുന്നു.1955ല്‍ പുറത്തിറങ്ങിയ ‘കാലം മാറുന്നു’ എന്ന ചിത്രമായിരുന്നു ദേവരാജന്‍ മാഷിന് സിനിമാലോകത്തേക്കുള്ള വാതില്‍ തുറന്നുകൊടുത്തത്.മുന്നൂറിലേറെ മലയാള ചലച്ചിത്രങ്ങൾക്ക് ദേവരാജൻ മാസ്റ്റർ ഈണം പകർന്നിട്ടുണ്ട്. ഇതിനു പുറമേ പല നാടകങ്ങൾക്കും 20 തമിഴ് ചലച്ചിത്രങ്ങൾക്കും 4 കന്നഡ ചലച്ചിത്രങ്ങൾക്കും അദ്ദേഹം സംഗീത സംവിധാനം നിര്‍വ്വഹിച്ചു.മലയാളത്തിലെ നിത്യഹരിതഗാനങ്ങളാണ് ദേവരാജൻ മാസ്റ്ററുടെ ഗാനങ്ങളിൽ ഏറിയ പങ്കും.തമിഴ് ചിത്രമായ ‘അണ്ണൈ വേളാങ്കണ്ണി’ എന്ന ചിത്രത്തിലെ ഗാനം വളരെ പ്രശസ്തമായിരുന്നു. കേരള സർക്കാരിന്റെ ഏറ്റവും നല്ല ചലച്ചിത്ര സംഗീത സംവിധായകനുള്ള പുരസ്കാരം ദേവരാജൻ മാസ്റ്റർ 5 തവണ നേടിയിട്ടുണ്ട്.devarajan yesudaas vayalar

ദേവരാജൻ തന്റെ ആദ്യത്തെ ശാസ്ത്രീയ സംഗീത കച്ചേരി 18-ആം വയസ്സിൽ നടത്തി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍  ആകൃഷ്ടനായ ദേവരാജൻ തന്റെ സർഗ്ഗാത്മകത ജനകീയ സംഗീതത്തിനായി സമർപ്പിച്ചു. കേരളത്തിലെ പ്രശസ്ത നാടകവേദിയായിരുന്ന കേരളാ പീപ്പിൾസ് ആർട്സ് ക്ലബ് ( KPAC)-യിൽ ദേവരാജൻ ചേർന്നു. അദ്ദേഹത്തെ പ്രശസ്തനാക്കിയ നാടകഗാനം പൊന്നരിവാളമ്പിളിയിൽ കണ്ണെറിയുന്നോളെ എന്ന ഗാനമായിരുന്നു. കെ.പി.എ.സി-യ്ക്കും അതിന്റെ അംഗങ്ങൾക്കും കമ്മ്യൂണിസ്റ്റ് തത്ത്വശാസ്ത്രങ്ങളോട് ഒരു ചായ്‌വുണ്ടായിരുന്നു. കെ.പി.എ.സിയുടെ നാടകങ്ങൾ കമ്യൂണിസ്റ്റ് തത്ത്വശാസ്ത്രങ്ങളെ മലയാളികളുടെ ഇടയിൽ പ്രചരിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്കുവഹിച്ചു. തോപ്പില്‍ ഭാസി  രചിച്ചനിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം ദേവരാജന്റെ സംഗീത ജീവിതത്തിൽ ഒരു വഴിത്തിരിവായിരുന്നു. കാളിദാസ കലാകേന്ദ്രം എന്ന നാടക സമിതി രൂപീകരിക്കാനും അദ്ദേഹം മുൻകൈയ്യെടുത്തിരുന്നു.

വയലാറുമായുള്ള അദ്ദേഹത്തിന്റെ കൂട്ടുകെട്ടാണ് മലയാളഗാനവീഥിയുടെ ഗതി മാറ്റിയത്. പിന്നീടങ്ങോട്ടുള്ള 340ഓളം ചിത്രങ്ങളിലെ ഗാനങ്ങള്‍ സംഗീതലോകത്ത് ഒരു പുതിയ വഴിത്തിരിവ് തന്നെ സൃഷ്ടിച്ചു. എത്ര തവണ കേട്ടാലും മതി വരാത്ത ഒരു പിടി അനശ്വരഗാനങ്ങള്‍ മലയാള സിനിമാ ലോകത്തിന് നല്‍കിയാണ്‌ 2006 മാർച്ച് 14ന് മലയാളികളുടെ സ്വന്തം ദേവരാജസംഗീതം വിടവാങ്ങിയത്. പക്ഷെ കാലാതിവര്‍ത്തിയായ ദേവസംഗീതത്തിലൂടെ  ദേവരാജന്‍ മാഷ്‌ എന്ന ഗാനശില്പി മലയാളിയുടെ മനസ്സില്‍ ഇന്നും സജീവമായി നിലകൊള്ളുന്നു.

ദൈവ വിശ്വാസി അല്ലാതെ ജീവിച്ച ദേവരാജന്‍ മാഷിന്റെ ‘സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗ യാത്ര ചെയ്യുന്നു‘ എന്ന ഗാനം ഇന്നും ജീവിതത്തോടു യാത്ര പറയുന്നവര്‍ക്കുള്ള അവസാന ദക്ഷിണയായി ജീവിച്ചിരിക്കുന്നവര്‍ സമര്‍പ്പിക്കുന്നു.

ഒരു നിരീശ്വരവാദി ആയിരുന്നെങ്കിലും മലയാളത്തിലെ പ്രശസ്തമായ പല ഭക്തിഗാനങ്ങൾക്കും ഈണം പകർന്നത് ദേവരാജനാണ്. ഗുരുവായൂരമ്പലനടയിൽനിത്യ വിശുദ്ധയാം കന്യാമറിയമേ, തുടങ്ങിയ ഭക്തിഗാനങ്ങള്‍ ദേവരാജൻ ചിട്ടപ്പെടുത്തിയവയാണ്. ഇവ ആ വിഭാഗത്തിൽ ക്ലാസിക്കുകളായി കരുതപ്പെടുന്നു. വാക്കുകളും സംഗീതവും സന്ദർഭത്തിന് അനുയോജ്യമായ രീതിയിൽ ചിട്ടപ്പെടുത്തുന്നതിൽ വിദഗ്ദ്ധനായിരുന്നു ദേവരാജൻ. മലയാളത്തിലെ എക്കാലത്തെയും മികച്ച ചലച്ചിത്ര ഗാനങ്ങളിൽ ചിലതാണ് ശംഖുപുഷ്പം കണ്ണെഴുതുമ്പോൾസന്യാസിനിനിൻ പുണ്യാശ്രമത്തിൽ,സംഗമം ത്രിവേണീ സംഗമംചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം തുടങ്ങിയ ദേവരാജൻ ഗാനങ്ങൾ. അദ്ദേഹത്തിന്‍റെ ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ തുടങ്ങിയ ലളിത ഗാനങ്ങള്‍ മലയാള സിനിമാ ഗാനങ്ങളെ വെല്ലുന്ന പ്രശസ്തി നേടിയവയാണ്.

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്നൊരു മാത്ര വെറുതെ നിനച്ചു പോയി എന്ന് മാഷെക്കുറിച്ചോര്‍ക്കാത്ത മലയാളികള്‍ ചുരുക്കം.

JP INDIANEWS24

 

 

Leave a Reply