728-pixel-x-90-2-learn
728-pixel-x-90
<< >>

ദേവയാനി ഖോബ്രഗഡേയുടെ സേവനം ഇനിമുതല്‍ കേരളത്തിന്

ന്യൂയോര്‍ക്ക്: കുറച്ചു കാലമായി വിവാദങ്ങളാല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച യു എസിലെ മുന്‍ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ ദേവയാനി ഖോബ്രഗഡേ ഇനി കേരളത്തിന് വേണ്ടി സേവനം അനുഷ്ഠിച്ചേക്കും.വിദേശ മലയാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ നോര്‍ക്ക റൂട്ട്‌സുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തിക്കുക.

ദേവയാനിയെ സംസ്ഥാന ഗവണ്‍മെന്റുകളുടെ ക്ഷേമ പ്രവര്‍ത്തന വകുപ്പിന്റെ ഡയറക്ടറായി ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് നിയമിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് വിദേശ മലയാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് കേരളത്തിലേക്ക് ക്ഷണിക്കാന്‍ തീരുമാനിച്ചത്.അന്തിമ അനുമതി ലഭിച്ചതിന് ശേഷമായിരിക്കും ദേവയാനി കേരളത്തിലേക്കെത്തുക.

വ്യാജ വീസ കേസുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തതിനെ തുടര്‍ന്ന് ദേവയാനിക്ക് ന്യൂയോര്‍ക്കില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നിരുന്നു.കൂടാതെ അടുത്തിടെ മക്കളുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കേസിലും വിവാദം സൃഷ്ടിച്ചിരുന്നു.

INDIANEWS24.COM Newyork

Leave a Reply