jio 800x100
jio 800x100
728-pixel-x-90
<< >>

ദൃശ്യമേധം തുടരുന്നു ! 85 വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ്‌ !!

മലയാളക്കര കീഴടക്കിയ ഒത്തിരി ചിത്രങ്ങളുണ്ട് , ഇക്കഴിഞ്ഞ 85 വര്‍ഷങ്ങള്‍ക്കിടെ. അത്തരം ഇതിഹാസ വിജയ ചിത്രങ്ങള്‍ ഓരോ കാലത്തും സംഭവിച്ചിട്ടുണ്ട്. ചിത്രത്തിലൂടെ, കിലുക്കത്തിലൂടെ ,ഗോഡ് ഫാദറിലൂടെ , മണിച്ചിത്രത്താഴിലൂടെ, സ്ഫടികത്തിലൂടെ ,നരസിംഹത്തിലൂടെ , മീശ മാധവനിലൂടെ ,രാജ മാണിക്ക്യത്തിലൂടെ ,ട്വന്‍റി ട്വന്‍റിയിലൂടെ , ക്ലാസ്മേറ്റ്സിലൂടെ,പഴശ്ശിരാജയിലൂടെ അങ്ങനെ നിരവധി ചിത്രങ്ങള്‍. ഈ ചിത്രങ്ങള്‍ പലതും നൂറു ദിവസങ്ങളോളം പ്രദര്‍ശിപ്പിച്ചാണ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതിയത്.drishyam 2

പക്ഷെ മോഹന്‍ലാല്‍ – ജീത്തു  ജോസഫ് ടീമിന്‍റെ ദൃശ്യം കേവലം ഒരു മാസത്തിനുള്ളില്‍ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പണം വാരിപ്പടമായി മാറുകയാണ്. ഇക്കഴിഞ്ഞ എണ്‍പ്പത്തഞ്ചു വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ സൂപ്പര്‍മെഗാ ഹിറ്റ്‌ ചിത്രമെന്ന ഖ്യാതി ഇനി ദൃശ്യത്തിനാണു. ദൃശ്യം ഒരു വികാരമായി മാറുകയാണ് ലോക മലയാളികളുടെയിടയില്‍.വിദേശത്തുള്‍പ്പെടെയുള്ള തിയേറ്ററുകളുടെ സര്വ്വകാല കളക്ഷന്‍ റെക്കോര്‍ഡ്‌ ഇനി ദൃശ്യത്തിനു സ്വന്തം.drishyam 3

ചിത്രത്തിലെ നായകനായ മോഹന്‍ലാല്‍ ഗ്രോസ് കളക്ഷനില്‍ ദൃശ്യം പുതിയ ചരിത്രം കുറിച്ചതായി തന്‍റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ട്വന്‍റി ട്വന്‍റി 120 ദിവസം കൊണ്ട് നേടിയ കളക്ഷനാണ് കേവലം 31 ദിവസവും കൊണ്ട് ദൃശ്യം മറികടന്നത്.

ആബാലവൃദ്ധം പ്രേക്ഷകരുടെയും മനം കവര്‍ന്ന ചിത്രം ഇന്നും നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിക്കുന്നത് . പ്രധാന തിയേറ്ററുകളില്‍ ഇന്നും അഡ്വാന്‍സ്‌ റിസര്‍വേഷന്‍ ഫുള്ളാണ്.  കേരളത്തിന് പുറത്ത് ചെന്നൈ, മുംബൈ, ബാംഗ്ലൂര്‍, മുംബൈ എന്നിവടങ്ങളിലും ചിത്രം ഹൗസ് ഫുള്ളായിട്ടാണ് പ്രദര്‍ശിപ്പിക്കുന്നത്. യു.എ.ഇ യൂറോപ്പ്, അമേരിക്ക, ഓസ് ട്രേലിയ തുടങ്ങിയ മേഖലകളില്‍ നിന്നും സിനിമ മികച്ച കളക്ഷനാണ് നേടുന്നത്.drishyam 5 

ഈ നില തുടരുകയാണെങ്കില്‍ 100 ദിവസം കൊണ്ട് 35 കോടിയെങ്കിലും ഗ്രോസ് കളക്ഷന്‍ ദൃശ്യം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 26 ദിവസം കൊണ്ട് 10,000 ഷോ പൂര്‍ത്തിയാക്കിയ ആദ്യ മലയാള സിനിമ കൂടിയാണ് ദൃശ്യം.

റിലീസിന് മുമ്പ് തന്നെ ദൃശ്യം സാമ്പത്തിക വിജയമുറപ്പിച്ചിരുന്നു. ചിത്രത്തിന്  നാല് കോടിയോളം രൂപയാണ് ചെലവു വന്നത്. സാറ്റലൈറ്റ് അവകാശത്തിലൂടെ മാത്രം 6.5 കോടി ദൃശ്യം സ്വന്തമാക്കിയിരുന്നു. അന്യഭാഷ റീമേക്ക് അവകാശത്തിലൂടെ ഒന്നരക്കോടി വേറെ നേടി. മുടക്ക് മുതലിന്‍റെ ഇരട്ടിയിലേറെ തിയേറ്റര്‍ കളക്ഷന്‍ കൂടാതെ നേടിയ ചിത്രം നിര്‍മ്മാതാവിന് ഏറ്റവും കൂടുതല്‍ ലാഭം നേടിക്കൊടുത്ത സിനിമ എന്ന പെരുമയും ദൃശ്യത്തിനു ലഭിക്കും. ആശീര്‍വാദ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം നിര്‍മ്മിച്ചത്. drushyam 4

ഇനി ദൃശ്യത്തിന്‍റെ മുന്നിലുള്ളത് രണ്ടു റെക്കോര്‍ഡുകള്‍ മാത്രം. ലാല്‍ നായകനായി ഏറ്റവും കൂടുതല്‍ ദിവസം ഓടിയ സിനിമ എന്ന ചിത്രത്തിന്‍റെ റെക്കോര്‍ഡാണ് ആദ്യത്തേത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം തുടര്‍ച്ചയായി ഒരു വര്‍ഷമാണ്‌ പ്രദര്‍ശിപ്പിച്ചത്. രണ്ടാമത്തേത് മുകേഷ് നായകനായ സിദ്ദിക് ലാല്‍ ചിത്രം ഗോഡ് ഫാദര്‍ സ്ഥാപിച്ച തുടര്‍ച്ചയായ 400 ദിവസങ്ങള്‍ എന്ന സര്‍വ്വകാല റെക്കോര്‍ഡും . ഇത് രണ്ടും ഒരു പക്ഷെ ദൃശ്യം ഭേദിച്ചേക്കാം. പക്ഷെ ടെലിവിഷന്‍ സംപ്രേഷണം താമസിയാതെ ഉണ്ടാകുമെന്നതിനാല്‍ ദൃശ്യത്തിന് ഈ നേട്ടം കൈവരിക്കുക എന്നത് ദുഷ്കരമാണ്.

പൈറസിയുടെ വെല്ലുവിളികളെയും മറികടന്നു ഈ ചിത്രം നേടുന്ന അഭൂതപൂര്‍വ്വമായ വിജയം മലയാള സിനിമാ വ്യവസായത്തിന് ലഭിച്ചിരിക്കുന്ന ഒരു മൃതസഞ്ജീവനിയാണ്.drishyam-housefull-e1388666344369

SANU INDIANEWS24

 

Leave a Reply