728-pixel-x-90-2-learn
728-pixel-x-90
<< >>

ദൃശ്യത്തിലെ ജോര്‍ജ്ജുകുട്ടിയുടെ പേര് മാറ്റി

ദൃശ്യത്തിലെ ജോര്‍ജ്ജുകുട്ടിയുടെ പേര് മാറ്റി പകരം വിജയ് സാല്‍ഗോക്കര്‍ എന്നാക്കി.ദൃശ്യം സിനിമയില്‍ മോഹന്‍ലാല്‍ തകര്‍പ്പനാക്കുകയും തമിഴില്‍ ഉലകനായകന്‍ കമലഹസന്‍ വേഷം പകര്‍ന്ന് പുറത്തിറങ്ങാനിരിക്കുന്ന പാപനാശത്തിലെയും ജോര്‍ജ്ജുകുട്ടിയെന്ന പേരുമാറ്റിയെത്തുന്നത് അജയ് ദേവഗണ്‍ ആണ്.ദൃശ്യം എന്നുതന്നെ പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിലാണ്‌ ഈ പേരുമാറ്റം.നിഷികാന്ത് കാമത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പേരില്‍ മാറ്റമുണ്ടെങ്കിലും ബോളിവുഡ് സ്‌റ്റൈലെല്ലാം വിട്ട് തനി സാധാരണക്കാരനായി അജയ് ദേവഗണ്‍ ചെയ്യുന്ന വേഷം ഇതിനോടകം ഏറെ ചര്‍ച്ചാ വിഷയമായികഴിഞ്ഞു.മലയാളത്തില്‍ മീനയും തമിഴില്‍ ഗൗതമിയും നായികയായ വേഷം ഹിന്ദിയില്‍ ശ്രിയ ശരണ്‍ ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്.

INDIANEWS24.COM Movies

Leave a Reply