728-pixel-x-90-2-learn
728-pixel-x-90
<< >>

ദൃശ്യം തമിഴില്‍ കമലും നദിയാ മൊയ്തുവും മീനയും ?

ചെന്നൈ:ദൃശ്യത്തിന്റെ തമിഴ് റീമേക്കിൽ കമലഹാസന്റെ നായികയായി നദിയാ മൊയ്തുവെത്തുന്നു. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൽ ആശാ ശരത് ചെയ്ത ഐ.പി.എസ് ഓഫീസറുടെ റോളാണ് നദിയയ്ക്ക്. എന്നാൽ, തമിഴിൽ മീനയുടെ റോളാണ് നദിയക്കെന്നും കമലിന്റെ ജോഡിയായി നദിയ ഇതുവരെ അഭിനയിച്ചിട്ടില്ലാത്തതിനാലാണ് Nadiya meenaഅണിയറപ്രവർത്തകർ ഇത്തരമൊരു തീരുമാനം എടുത്തതെന്നും അണിയറ സംസാരമുണ്ട്. ദൃശ്യത്തിന്റെ തമിഴ് റീമേക്കിൽ മീന നായികയാകണ്ടെന്ന് കമലഹാസൻ പറഞ്ഞതായുള്ള വാർത്തകൾ അദ്ദേഹത്തിന്റെ ഓഫീസ് നിരസിച്ചു.മീനയും ചിത്രത്തില്‍ അഭിനയിക്കാന്‍ സാധ്യതയുണ്ടെന്നാണ് അവസാന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കമലഹാസനൊപ്പം പല ഹിറ്റ് ചിത്രങ്ങളിലും നായികയായ കഴിവുള്ള താരമാണ് മീനയെന്നും ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. ഏതായാലും നദിയാമൊയ്തുതിന്റെ കഥാപാത്രമേതാണെന്നു പിടികിട്ടിയാൽ മാത്രമേ Vishwaroop_2തമിഴിലെ ദൃശ്യം വ്യക്തമാകൂ.20 കോടി രൂപയാണ് കമലിന് പ്രതിഫലമായി ദൃശ്യം തമിഴ് റീമേക്കിനായി ഓഫര്‍ ചെയ്തത് എന്നറിയുന്നു. ഹിന്ദി വേര്‍ഷനിലും കമല്‍ തന്നെയായിരിക്കും നായകന്‍ എന്നും സംസാരമുണ്ട്. രണ്ടു ച്ത്രങ്ങളുടെയും ഷൂട്ടിംഗ് ഒരുമിച്ച് നടത്താനും സാധ്യതയുണ്ട്.കമല ഹാസന്‍ ഇപ്പോള്‍ വിശ്വരൂപം 2 വിന്‍റെ അവസാനവട്ട മിനുക്ക്‌ പണികളിലാണ്.

ASHA M INDIANEWS24

 

Leave a Reply