728-pixel-x-90-2-learn
728-pixel-x-90
<< >>

ദൃശ്യം കാനഡയിലും സൂപ്പര്‍ഹിറ്റ്

ടൊറന്റോ: മലയാള സിനിമാചരിത്രത്തില്‍ കളക് ഷന്‍ റെക്കോഡുകള്‍ തിരുത്തിയെഴുതിയ മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യം’ കാനഡയിലും സൂപ്പര്‍ഹിറ്റ്. മിസിസാഗയില്‍ തുടര്‍ച്ചയായ മൂന്നാം വാരാന്ത്യത്തിലും ചിത്രം പ്രദര്‍ശിപ്പിക്കും.

കാനഡയിലെ തിയറ്ററുകളില്‍ സാധാരണ മലയാളചിത്രങ്ങള്‍ ഒന്നോ രണ്ടോ ദിവസം ഓടി പിന്‍വാങ്ങുന്നതാണ് പതിവെങ്കില്‍ ‘ദൃശ്യം’ സംഘാടകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകളഞ്ഞു. ജനുവരി 25, 26 തിയതികളില്‍ രണ്ട് ഷോ വീതമാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഫെബ്രുവരി 1, 2 തിയതികളിലായി മൂന്ന് ഷോകൂടി നടത്തി. എല്ലാ ഷോയും ഹൗസ്ഫുള്‍. മലയാളിസിനിമാപ്രേമികളുടെ അഭ്യര്‍ഥനപ്രകാരം 8, 9 തിയതികളില്‍ രണ്ട് ഷോകൂടി നടത്താന്‍ തയ്യാറെടുക്കുകയാണ് സംഘാടകര്‍. 8ന് വൈകിട്ട് 6.30നും 9ന് വൈകിട്ട് 3.30നുമാണ് ഷോ.

മോശം കാലാവസ്ഥയിലും തൊട്ടടുത്ത നഗരമായ സ്കാര്‍ബറോയില്‍ നിന്ന് ഉള്‍പ്പെടെ നിരവധി പേര്‍ ഇത്തവണ ദൃശ്യം കാണാന്‍ മിസിസാഗയില്‍ എത്തി. സമീപകാലത്ത് കണ്ട മികച്ച ചിത്രമെന്നാണ് ഏവരും ഒരേസ്വരത്തില്‍ പറയുന്നത്.

മിസിസാഗ സെന്‍ട്രല്‍ പാര്‍ക്ക്‌വേ മാളില്‍ സിനി സ്റ്റാര്‍സിലാണ് ‘ദൃശ്യം’ പ്രദര്‍ശിപ്പിക്കുന്നത്. വിശദവിവരങ്ങള്‍ക്കും ടിക്കറ്റിനും 647 892 7650 [ബിജു തയ്യില്‍ചിറ]  647-393-1638 [സുധീര്‍] ഈ നമ്പരുകളില്‍ ബന്ധപ്പെടുക.

Leave a Reply