728-pixel-x-90-2-learn
728-pixel-x-90
<< >>

ദൂരദര്‍ശന്‍ ലോഗോ മാറ്റാന്‍ തീരുമാനിച്ചു

ന്യൂഡല്‍ഹി: പതിറ്റാണ്ടുകള്‍ക്ക് മുമ്പേ പതിഞ്ഞു കിടക്കുന്ന ഇന്ത്യന്‍ ടെലിവിഷന്‍ ചാനല്‍ ചരിത്രത്തിലെ ആദ്യ ലോഗോ മായുന്നു. മനുഷ്യന്റെ കണ്ണിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ദുരദര്‍ശന്റെ ലോഗോ മാറ്റി യുവാക്കളെ ആകര്‍ഷിക്കുന്ന പുതിയ ഒന്ന് രൂപപ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചു.എന്നാല്‍ ഡി ഡി ചാനലുകളുമായി ബന്ധപ്പെട്ട ഗൃഹാതുരത്വം നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നും പറയുന്നു.പ്രസാര്‍ഭാരതിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശശി എസ് വെമ്പട്ടി ആണ് ഇക്കാര്യം അറിയിച്ചത്.

പുതിയ ലോഗോയ്ക്കുവേണ്ടി ഒരു മത്സരം സംഘടിപ്പിക്കുവാനാണ് ആലോചിക്കുന്നത്.മത്സരത്തില്‍ വിജയിയുടെ ലോഗോ ചാനലിനായി തിരഞ്ഞെടുക്കുന്നതിനൊപ്പം ഒരു ലക്ഷം രൂപ സമ്മാനവും നല്‍കും. നിലവില്‍ ഡി ഡിയുടെ കീഴില്‍ 23 ചാനലുകളാണുള്ളത്. ഇന്നത്തെ ജനതയില്‍ 65 ശതമാനം പേരും 35 വയസ്സില്‍ താഴെയുള്ളവരാണ്. ഇവരുടെ തലമുറ വളര്‍ന്നുവന്ന കാലത്ത് സ്വകാര്യ ചാനലുകളാകും കൂടുതലായി കണ്ടിട്ടുള്ളതെന്ന് ശശി എസ് വെമ്പട്ടി വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുന്നതിനായാണ് ലോഗോ മാറ്റം കൊണ്ടുവരുന്നത്.

INDIANEWS24.COM NEWDELHI

Leave a Reply