jio 800x100
jio 800x100
728-pixel-x-90
<< >>

ദൂരം വഴിമാറി; മലയാളിവിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി സമന്വയ

help1
എഡ്മന്റണ്‍: പരസ്പരമുള്ള കരുതലില്‍ ലോകത്തിന്‍റെ ഏതു കോണിലായാലും മലയാളിക്ക് സമാനതകളില്ല. കോവിഡ് ലോക്കൌട്ട് കാരണം പ്രതിസന്ധിയിലായ കാനഡയിലെ മലയാളിവിദ്യാര്‍ത്ഥികള്‍ക്ക് സഹായമെത്തിക്കാന്‍ സമന്വയ കള്‍ച്ചറല്‍ അസോസിയേഷന്‍റെ പ്രവര്‍ത്തകര്‍ താണ്ടിയത് ആയിരത്തിലേറെ കിലോമീറ്ററുകള്‍. ബ്രിട്ടീഷ് കൊളംബിയയിലെ നെല്‍സണ്‍ എന്ന പ്രദേശത്തുള്ള വിദ്യാര്‍ഥികള്‍ക്കാണ് മറ്റൊരു പ്രവിശ്യയായ ആല്‍ബര്‍ട്ടയിലെ എഡ്മന്റണില്‍നിന്ന് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചുനല്‍കിയത്. ഇതിനായി സമന്വയയുടെ പ്രസിഡന്‍റ് ഷാജേഷ് പുരുഷോത്തമന്‍, ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകരായ സോവറിന്‍ ജോണ്‍, അനൂപ്‌ പൈലി എന്നിവര്‍ തുടര്‍ച്ചയായി വാഹനമോടിച്ചത് 28 മണിക്കൂര്‍. അതും ഈ ദുരന്തകാലത്ത്.
കാനഡയിലെ രാജ്യാന്തരവിദ്യാര്‍ത്ഥികളില്‍ വലിയ വിഭാഗത്തിനും കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കുന്നുണ്ട്. എന്നാല്‍, അടുത്തിടെ മാത്രം ഇവിടെ എത്തപ്പെട്ട ചെറിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ല. വിദൂരമേഖലകളിലെ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഇതോടെ പ്രതിസന്ധിയിലായി.
പന്ത്രണ്ടായിരത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള ചെറുപട്ടണമാണ് നെല്‍സണ്‍. പാര്‍ട്ട്‌ ടൈമായി ജോലി ചെയ്തിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് ലോക്കൌട്ട് പ്രഖ്യാപിക്കപ്പെട്ടതോടെ തൊഴില്‍ നഷ്ടമാകുകയും ചെയ്തു. ബ്രിട്ടീഷ് കൊളംബിയയിലെ മറ്റ് പ്രധാന നഗരങ്ങളില്‍ നിന്നുപോലും ഏറെ അകലെയാണ് നെല്‍സണ്‍. ഈ സാഹചര്യത്തിലാണ് എഡ്മന്റണില്‍ പ്രവര്‍ത്തിക്കുന്ന സമന്വയ ഹെല്‍പ് ലൈന്‍ ഇവര്‍ക്ക് സഹായമെത്തിക്കാന്‍ തീരുമാനിച്ചത്. കോവിഡ്കാലത്തെ ദീര്‍ഘദൂരയാത്രയുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ ഷാജേഷും സോവറിനും അനൂപും തയ്യാറായതോടെ ദൌത്യം വിജയകരമായി പൂര്‍ത്തിയാകുകയും ചെയ്തു.
കോവിഡ് കാരണം പ്രതിസന്ധിയിലായവരെ സഹായിക്കാന്‍ ഒണ്ടാരിയോ ഉള്‍പ്പെടെ കാനഡയുടെ വിവിധ പ്രദേശങ്ങളില്‍ ഹെല്‍പ് ലൈനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലയാളി സോഷ്യല്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍, ഗ്രാന്‍ഡ്‌ റിവര്‍ മലയാളി അസോസിയേഷന്‍, ടൊറന്റോ മലയാളിസമാജം, മിസിസാഗ കേരള അസോസിയേഷന്‍, ലണ്ടന്‍ മലയാളിസമാജം, ദറം മലയാളി അസോസിയേഷന്‍, കനേഡിയന്‍ കൊച്ചിന്‍ ക്ലബ്, ബ്രാംപ്ടന്‍ മലയാളി സമാജം, ഗ്ലാഡിയേറ്റേഴ്സ്, എംടാക്, ട്രിവാന്‍ഡ്രം ക്ലബ്ബ് തുടങ്ങി നിരവധി മലയാളിസംഘടനകളും ഹെല്‍പ് ലൈനുകള്‍ രൂപീകരിച്ച് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

One Response to ദൂരം വഴിമാറി; മലയാളിവിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി സമന്വയ

  1. Sindhu Reply

    May 1, 2020 at 10:00 AM

    Studentsnu fees reduction kittumo ente mon nayagra il student.anu last sem fee may 1onu adakanam lockdown karanam partime ila fee adakan budhimuttanu

Leave a Reply