jio 800x100
jio 800x100
728-pixel-x-90
<< >>

ദുല്‍ഖറിന്റെയും നസ്രിയയുടെയും സംസാരം ആരോഗ്യത്തിനു ഹാനികരം

കൊച്ചി : സലാല മൊബൈൽസിനു ശേഷം ദുൽക്കർ സൽമാനും നസ്രിയയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് സംസാരം ആരോഗ്യത്തിന് ഹാനികരം. തമിഴ് സംവിധായകൻ ബാലാജി മോഹൻ സംവിധാനം ചെയ്യുന്ന ചിത്രം വായ്മൂടി പേസവും എന്ന പേരിൽ തമിഴിലും റിലീസ് ചെയ്യുന്നുണ്ട്.

നസ്രിയ നായികയായ നേരവും ഒരേ സമയം മലയാളത്തിലും തമിഴിലും റിലീസ് ചെയ്ത് മികച്ച പ്രതികരണം നേടിയിരുന്നു. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം നടി മധുബാല ചിത്രത്തിൽ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. കോമഡി റൊമാന്റിക് ചിത്രമായ സംസാരം  ആരോഗ്യത്തിനു ഹാനികരത്തിന്റെ ഛായാഗ്രഹണം Samsaaram-Aarogyathinu-Haanikaram-270x120സുന്ദർരാജ് നിർവഹിക്കും. സംഗീതം: സീൻ റോൾഡൻ.

ഇരുവരും ആദ്യമായി ഒന്നിച്ച സലാല മൊബൈല്‍സിന്‍റെ ക്ഷീണം സംസാരം ആരോഗ്യത്തിനു ഹാനികരം തീര്‍ക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍ . നസ്രിയയുടെ ഓം ശാന്തി ഓശാന മികച്ച വിജയം നേടി മുന്നേറുകയാണ്.

ASHA M INDIANEWS24

Leave a Reply