728-pixel-x-90-2-learn
728-pixel-x-90
<< >>

ദുല്‍ഖര്‍ മികച്ച നടന്‍, നടി പാര്‍വ്വതി; ചിത്രം- ഒഴിവു ദിവസത്തെ കളി

തിരുവനന്തപുരം:ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവു ദിവസത്തെ കളി മികച്ച ചിത്രം.ചാര്‍ളിയിലെ അഭിനയത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനായും എന്നു നിന്റെ മൊയ്തീനിലൂടെ പാര്‍വ്വതി മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

ചാര്‍ളി സംവിധായനം ചെയ്ത മാര്‍ട്ടിന്‍ പ്രക്കാട്ടാണ് ഈ വര്‍ഷത്തെ മികച്ച സംവിധായകന്‍.നിര്‍ണ്ണായകത്തിലെ അഭിനയത്തിന് പ്രേംപ്രകാശ് മികച്ച സ്വഭാവനടനായി.സ്വഭാവനടി അഞ്ജലി പി വി (ബെന്‍).എന്ന് നിന്റെ മൊയ്തീന്‍ ആണ് കലാമൂല്യമുള്ള ജനപ്രിയ ചിത്രം.ജോയ് മാത്യു,ജയസൂര്യ,ജോസഫ് ജോല്‍ജ്ജ്,ശ്രേയ ജയദീപ് എന്നിവര്‍ പ്രത്യേക ജൂറി അവാര്‍ഡിന് അര്‍ഹരായി.ലുക്കാച്ചുപ്പി,സുസു സുധീ വാത്മീകം എന്നീ ചിത്രങ്ങള്‍ ജയസൂര്യയ്ക്ക് തുണയായപ്പോള്‍,മോഹവലയത്തിലെ അഭിനയ മികവ് ജോയ് മാത്യുവിന് അവാര്‍ഡ് നേടിക്കൊടുത്തു.ലുക്കാച്ചുപ്പിയിലെയും ഒരു സെക്കന്‍ഡ് ക്ലാസ് യാത്രയിലേയും അഭിനയമാണ് ജോസഫ് ജോര്‍ജ്ജിനെ അവാര്‍ഡിനര്‍ഹനാക്കിയത്.അമര്‍ അക്ബര്‍ അന്തോണിയിലെ അഭിനയത്തിനാണ് ശ്രേയ ജയദീപ് പ്രത്യേക ജൂറി അവാര്‍ഡ് നേടിയത്.

മറ്റ് അവാര്‍ഡുകള്‍ :-

തിരക്കഥ:ഉണ്ണി ആര്‍,മാര്‍ട്ടിന്‍ പ്രക്കാട്ട് (ചാര്‍ളി)
കഥ: ഹരികുമാര്‍ (കാറ്റും മഴയും)
ഛായാഗ്രാഹകന്‍: ജോമോന്‍ ടി ജോണ്‍(ചാര്‍ളി, എന്ന് നിന്റെ മൊയ്തീന്‍)
ഗായകന്‍: പി ജയചന്ദ്രന്‍ (എന്ന് നിന്റെ മൊയ്തീന്‍)
ഗായിക: മധുശ്രീ നാരായണന്‍ (ഇടവപ്പാതി)
ഗാനരചന: റഫീഖ് അഹമ്മദ്(എന്ന് നിന്റെ മൊയ്തീന്‍)
സംഗീത സംവിധാനം: രമേശ് നാരായണന്‍(ഇടവപ്പാതി,എന്ന് നിന്റെ മൊയ്തീന്‍)
പാശ്ചാത്തല സംഗീതം: ബിജി ബാല്‍ (പത്തേമാരി, നീന)
ബാലതാരം:ഗൗരവ് ജി മേനോന്‍(ബെന്‍),ജാനകി മേനോന്‍(മാല്‍ഗുഡി ഡെയ്‌സ്)
എഡിറ്റിംഗ്:മനോജ് (ഇവിടെ)
കലാസംവിധാനം: സന്ദീപ്(ചാര്‍ളി)
ശബ്ദമിശ്രണം: എം ആര്‍ രാജ്കൃഷ്ണന്‍
സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി(എന്ന് നിന്റെ മൊയ്തീന്‍)
മേയ്ക്കപ്പ്മാന്‍: രാജേഷ് നെന്‍മാറ(നിര്‍ണ്ണായകം)
നവാഗത സംവിധായിക:ശ്രീബാല കെ മേനോന്‍
വസ്ത്രീലങ്കാരം:നിസാര്‍(ജൊ ആന്‍ഡ് ദി ബോയ്)
ഡബ്ബിംഗ്: ശരത്ത്(മെയില്‍),എയ്ഞ്ചല്‍ ഷിജോയ്(ഫീമെയില്‍)
നൃത്ത സംവിധാനം: ശ്രീജിത്ത്(ജോ ആന്‍ഡ് ദി ബോയി)

INDIANEWS24.COM TVPM

Leave a Reply