jio 800x100
jio 800x100
728-pixel-x-90
<< >>

ദുല്‍ഖര്‍ സല്‍മാനെ കാണാനുള്ള തിരക്കിനിടയില്‍പ്പെട്ട് തിരുവനന്തപുരം സ്വദേശി മരിച്ചു

കൊട്ടാരക്കര: വെഡ്ഡിങ് മാള്‍ ഉദ്ഘാടനത്തിനെത്തിയ ദുല്‍ഖര്‍സല്‍മാനെ കാണാന്‍ ജനത്തിന്റെ തിക്കി തിരക്കില്‍ പെട്ട് കുഴഞ്ഞു വീണ് തിരുവനന്തപുരം പ്രാവച്ചമ്പലം പറമ്പിക്കോണം വീട്ടില്‍ ഹരി(45) മരിച്ചു. പരിക്കേറ്റ മറ്റു മുന്നുപേര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൊട്ടാരക്കര ഐമാള്‍ വെഡ് വേള്‍ഡിന്റെ ഉദ്ഘാടനത്തിനിടയിലാണ് സംഭവം. ചലച്ചിത്ര താരം ദുല്‍ഖര്‍സല്‍മാനെ കാണാന്‍ ജനം തിക്കിത്തിരിക്കിനിടയില്‍ ഹരി കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു.

രാവിലെ പതിനൊന്ന് മണിക്ക് റോഡരികില്‍ പതിനായിരങ്ങള്‍ നിറഞ്ഞതോടെ എം.സി.റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ബാരിക്കേഡും കടന്ന് വേദിയിലേക്കു ചാടിക്കയറാന്‍ ശ്രമിച്ച ചിലരെ സെക്യുരിറ്റിക്കാര്‍ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. മര്‍ദ്ദനമേറ്റ പള്ളിമുക്ക് സ്വദേശി സുഹൈലി(22)നെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.വേദിയില്‍ നിന്നും സെക്യുരിറ്റിക്കാര്‍ തന്നെ മര്‍ദ്ദിച്ചു പുറത്തേക്ക് തള്ളിയതായി സുഹൈല്‍ പറയുന്നു. ചിന്നു(20), രമ്യ(27) എന്നിവരാണ് താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയ മറ്റു രണ്ടു പേര്‍. തിരക്കില്‍ നിരവധി പേര്‍ക്ക് പരിക്കു പറ്റിയിട്ടുണ്ട്. ഗതാഗത തടസ്സം വരുത്തിയതിന് സംഘാടകര്‍ക്കെതിരെ കേസെടുത്തതായി എസ്.ഐ. സി.കെ.മനോജ് പറഞ്ഞു.ഹരിയുടെ അസ്വാഭാവിക മരണത്തിന് പോലീസ് കേസ്സെടുത്തു.

JITHESH DAMODAR INDIANEWS24

Leave a Reply