728-pixel-x-90-2-learn
728-pixel-x-90
<< >>

ദുരിതാശ്വാസ നിധിയിലേക്ക് ഒഴുക്ക് തുടരുന്നു. മോഹന്‍ലാല്‍ ഇരുപത്തിയഞ്ച് ലക്ഷം, കമല്‍ഹാസന്‍ 25,മമ്മൂട്ടി15,ദുല്‍ഖര്‍ 10,സൂര്യയും കാര്‍ത്തിയും 25 ലക്ഷം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ ഇരുപത്തിയഞ്ചു ലക്ഷം രൂപയും മമ്മൂട്ടി 15 ലക്ഷവും ദുല്‍ഖര്‍ സൽമാൻ 10 ലക്ഷം രൂപ യും സംഭാവന ചെയ്തു. കമലഹാസന്‍ നേരത്തെ  ഇരുപത്തിയഞ്ചു ലക്ഷം രൂപയും സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് ഇരുപത്തിയഞ്ചു ലക്ഷം രൂപയും സംഭാവന ചെയ്തു.

ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എം.എ.യൂസഫലി അഞ്ചു കോടി രൂപ നൽകി. കഴിഞ്ഞയാഴ്ച രണ്ടു കോടി നൽകിയിരുന്നു.ഉജാല നിർമാതാക്കളായ മുംബൈ ജ്യോതി ലബോറട്ടറീസ് എംഡി: എം.പി.രാമചന്ദ്രൻ മുഖ്യമന്ത്രിയുടെ നിധിയിലേക്ക് ഒരു കോടി രൂപ നൽകും.ഡിഎംകെ ഒരു കോടി രൂപ കൈമാറി.ആസ്റ്റർ ഹെൽത്കെയർ സ്ഥാപക ചെയർമാനും എംഡിയുമായ ഡോ. ആസാദ് മൂപ്പൻ 50 ലക്ഷം രൂപ  നൽകുമെന്നു അറിയുച്ചു.ഇതര സംസ്ഥാനങ്ങളിലെയും ഗൾഫിലെയും ഒട്ടേറെ മലയാളി സംഘടനകൾ ഓണാഘോഷം റദ്ദാക്കി, കേരളത്തിനു സഹായധനം കൈമാറും എന്ന് അറിയിച്ചു.മുഖ്യമന്ത്രി നേരത്തെ ഒരു ലക്ഷം രൂപ നലികിയിരുന്നു.പ്രതിപക്ഷ നേതാവും സ്പീക്കറും ഡപ്യൂട്ടി സ്പീക്കറും ഇതര മന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് കൈമാറും.

INDIANEWS24 KOCHI DESK

 

 

Leave a Reply