728-pixel-x-90-2-learn
728-pixel-x-90
<< >>

ദുബായ് സ്‌കൂളുകളില്‍ സോഷ്യല്‍മീഡിയകള്‍ക്ക് പോലീസ് വിലക്ക്‌

ദുബായ്:രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ദുബായിലെ സ്‌കൂളുകളില്‍ സമൂഹമാധ്യമ ഉപയോഗം ഒഴിവാക്കണമെന്ന് പോലീസ് നിര്‍ദേശം.വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടപടികള്‍ ഊര്‍ജ്ജിതമാക്കാനാണ് തീരുമാനം.

സ്‌കൂളിലായിരിക്കുമ്പോള്‍ കുട്ടികള്‍ ഫേസ്ബുക്കിലും മറ്റും കൂടുതല്‍ സമയം ചെലവഴിക്കുന്നതായാണ് മാതാപിതാക്കളുടെ പരാതി.വീടുകളില്‍ തങ്ങള്‍ക്ക് നിയന്ത്രിക്കാനാകുമെങ്കിലും സ്‌കൂളില്‍ പോകുന്ന സമയം ഒന്നും ചെയ്യാനാകില്ല.ഈ സാഹചര്യത്തിലാണ് പോലീസില്‍ പരാതി നല്‍കിയത്.സമൂഹമാധ്യമങ്ങള്‍ ചിലപ്പോഴെല്ലാം തെറ്റായ വിവരങ്ങള്‍ നല്‍കുന്ന സാഹചര്യം കൂടിയുള്ളതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നിയന്ത്രണവും ബോധവല്‍ക്കരണവുമായി മുന്നോട്ട് നീങ്ങുന്നത്.

INDIANEWS24.COM Gulf Desk

Leave a Reply