728-pixel-x-90-2-learn
728-pixel-x-90
<< >>

ദുബായ് സഫാരി യാഥാര്‍ത്ഥ്യമാകാന്‍ അവസാനവട്ട ജോലികള്‍ കൂടി

ദുബായ്:വന്യജീവികളുടെ ആവാസവ്യവസ്ഥയും സാഹചര്യവും ഒരുക്കി പാര്‍പ്പിക്കുന്ന ദുബായ് സഫാരി പദ്ധതി പൂര്‍ത്തീകരണത്തിലേക്ക്.ഇതിന്റെ അവസാനവട്ട മിനുക്ക് പണികളാണ് ഇപ്പോള്‍ നടന്നുവരുന്നത്.അല്‍ വര്‍ഖ അഞ്ചില്‍ ആണ് പദ്ധതി പണികഴിപ്പിക്കുന്നത്.

ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത പദ്ധതി പ്രദേശം സന്ദര്‍ശിച്ചു.അന്തിമ ജോലികള്‍ക്കൊപ്പം ഇവിടെ എത്തേണ്ടതായ വിനോദ സഞ്ചാരികളുടെ യാത്രക്കായി സജ്ജമാക്കുന്ന പാര്‍ക്കിലെ ഇലക്ട്രിക് കാറുകള്‍, ബസുകള്‍, ട്രെയിന്‍ തുടങ്ങിയ സംവിധാനങ്ങള്‍ അദ്ദേഹം പരിശോധിച്ചു.കമ്യൂണിക്കേഷന്‍ ആന്‍ഡ് കമ്യൂണിറ്റി സെക്ടര്‍ അസി. ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മുബാറക് അല്‍ മുത്തായിവെയ്, സപ്പോര്‍ട് സെക്ടര്‍ അസി. ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അബ്ദുല്‍ കരീം, പ്രോജക്ട്‌സ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ മര്‍വാന്‍ അബ്ദുല്ല അല്‍ മുഹമ്മദ് ലെഷര്‍ ഫെസിലിറ്റീസ് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ഖാലിദ് അല്‍ സുവൈദി തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

INDIANEWS24.COM Gulf Desk

Leave a Reply