കണ്ണൂര്‍: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ പങ്കെടുത്ത മലയാളിക്ക് ഒരു കോടി രൂപയുടെ സമ്മാനം ലഭിച്ചു. 45 ലക്ഷം രൂപ വരുന്ന ഇന്‍ഫിനിറ്റ് കാറും 55 ലക്ഷം രൂപയും അടങ്ങുന്നതാണ് സമ്മാനം. കണ്ണൂര്‍ കൂത്തു പറമ്പ് സ്വദേശി ചെമ്പയില്‍ ഷംസുദ്ദീനാണ് ഇതിനര്ഹനായത്.
ദുബായിലെ ഗ്ലോബല്‍ വില്ലേജില്‍ നടന്ന ചടങ്ങില്‍ ദുബായ് ടൂറിസം വകുപ്പ് സി ഇ ഒ അബ്ദുള്ളയാണ് നറുക്കെടുപ്പിലൂടെ സമ്മാന ജേതാവിനെ കണ്ടെത്തിയത്. ദുബായില്‍ വസ്ത്രവ്യാപാരിയാണ് ഷംസുദ്ദീന്. 21 വര്‍ഷമായി ദുബായില്‍ ബിസിനസ് നടത്തുന്ന ഷിംസുദ്ദീന് നിരവധി തവണ ഫെസ്റ്റിവലില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും സമ്മാനം ലഭിക്കുന്നത് ആദ്യമായാണ്. എന്‍ ഫാരിഷയാണ് ഭാര്യ. ഫഹദ്ഷാന്,ഷദ ഫാത്തിമ, ഷെയ്ക്ക് ഫാത്തിമ എന്നിവര്‍ മക്കളാണ്.
INDIANEWS24.COM Gulf Desk