728-pixel-x-90-2-learn
728-pixel-x-90
<< >>

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ചൊവ്വാഴ്ച്ച മുതല്‍

ദുബായ്: ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റുകളില്‍ ഒന്നായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ (ഡിഎസ്എഫ്) ഇന്ന് തുടങ്ങും. ഒരു മാസം നീണ്ടുനില്‍ക്കുന്ന ആഘോഷം ജനുവരി 28ന് അവസാനിക്കും.ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ ദുബായിലേക്കെത്തും.

വന്‍ ഓഫറുകളുമായി വില്‍പന മേള, കാര്‍ണിവലുകള്‍, ഭക്ഷ്യമേളകള്‍, സാഹസിക, ഉല്ലാസ പരിപാടികള്‍, ഫാഷന്‍ ഷോ, കരിമരുന്നു പ്രയോഗം തുടങ്ങിയവ ഉണ്ടാകും. ലോകത്തിലെ ഏതുല്‍പന്നം വാങ്ങാനും രുചിവൈവിധ്യങ്ങള്‍ നുകരാനും കലാസൗന്ദര്യം ആസ്വദിക്കാനും ഡിഎസ്എഫ് അവസരമൊരുക്കും.

ദുബായ് ഷോപ്പിങ് മാള്‍സ് ഗ്രൂപ്പിന്റെ കീഴിലുള്ള മാളുകളില്‍ പത്തുലക്ഷം ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ വരെ നേടാന്‍ അവസരമുണ്ട്. 200 ദിര്‍ഹത്തിന്റെ സാധനങ്ങള്‍ വാങ്ങിയാല്‍ ലഭിക്കുന്ന കൂപ്പണുകള്‍ നറുക്കെടുത്താണ് വിജയികളെ തിരഞ്ഞെടുക്കുക. മൊത്തം 7.2 ലക്ഷം ദിര്‍ഹത്തിന്റെ കാഷ് പ്രൈസുകളുമുണ്ട്. ഇതിന്റെ ഭാഗമായ ഗ്ലോബല്‍ വില്ലേജിലും ഭാഗ്യശാലികളെ കാത്തിരിക്കുന്നത് കൈനിറയെ സമ്മാനങ്ങളാണ്. ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കാനും അവസരമുണ്ട്. മുന്‍വര്‍ഷങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആഡംബര വാഹനങ്ങള്‍ കിട്ടിയിരുന്നു.

നവംബര്‍ ഒന്നിന് സന്ദര്‍ശകര്‍ക്കായി തുറന്ന ഗ്ലോബല്‍ വില്ലേജിലേക്കു സന്ദര്‍ശകര്‍ പ്രവഹിക്കുകയാണ്. ഇന്ത്യയുള്‍പ്പെടെ എഴുപത്തഞ്ചിലേറെ രാജ്യങ്ങള്‍ കാഴ്ചകളും കൗതുകങ്ങളും രുചിവൈവിധ്യങ്ങളുമായി ഇവിടെയുണ്ട്.

INDIANEWS24.COM Gulf Desk

Leave a Reply