728-pixel-x-90-2-learn
728-pixel-x-90
<< >>

ദുബായ് വേള്‍ഡ് സെന്‍ട്രല്‍ ഇനിമുതല്‍ ദുബായ് സൗത്ത്‌

ദുബായ്:ആഗോള തലത്തില്‍ പ്രമുഖ വിമാന താവളത്തില്‍ ഒന്നായ അല്‍ മക്തും ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഉള്‍പ്പെടുന്ന ദുബായ് വേള്‍ഡ് സെന്ട്രല്‍ എന്ന ഭാഗം ഇനി മുതല്‍ ദുബായ് സൗത്ത് എന്ന് അറിയപ്പെടും.145 സ്‌ക്വയര്‍ കിലോമീറ്റര്‍ വരുന്ന നഗരത്തിനാണ് പേര് മാറ്റം നടത്തിയിരിക്കുന്നത്.

ദുബായ് ഏവിയേഷന്‍ സിറ്റി കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷേഖ് അഹ്മദ് ബിന്‍ സയീദ് ആണ് പുതിയ പേര് പ്രഖ്യാപിച്ചത്.2021 ഓടെ ദുബായ് ആസൂത്രണ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നാമകരണം നടത്തിയിരിക്കുന്നത്.2006ലാണ് ദുബായ് സൗത്ത് എന്ന ആശയം അധികൃതരുടെ ഉയര്‍ന്നത്.2020ല്‍ നടക്കുന്ന വേള്‍ഡ് എക്‌സ്‌പോയ്ക്ക് ആഥിത്യമരുളുന്നത് ദുബായ് സൗത്ത് ആയിരിക്കും.2022 ഓടെ ലോകത്തെ ഏറ്റവും ആളുകള്‍ വന്നു പോകുന്ന വിമാനത്തവളമായി അല്‍ മക്തും ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മാറുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍.

INDIANEWS24.COM Gulf Desk

Leave a Reply